• HOME
  • »
  • NEWS
  • »
  • film
  • »
  • ചാള മേരിയായി പ്രേക്ഷകരുടെ മനം കവർന്ന നടി മോളിക്ക് കൈത്താങ്ങുമായി സിനിമാ നിർമ്മാതാവ്

ചാള മേരിയായി പ്രേക്ഷകരുടെ മനം കവർന്ന നടി മോളിക്ക് കൈത്താങ്ങുമായി സിനിമാ നിർമ്മാതാവ്

Helping hand for Molly Kannamaly | ഇവരുടെ ദയനീയാവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

  • Last Updated :
  • Share this:
    കിടപ്പാടം ഇല്ലാത്ത മകന്റെ ദയനീയ അവസ്ഥയുമായി ദിവസങ്ങൾക്കു മുൻപ് പ്രേക്ഷകരുടെ മുന്നിലെത്തിയ ചാള മേരി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി മോളി കണ്ണമാലിക്ക് സഹായ ഹസ്തവുമായി നിർമ്മാതാവ് നൗഷാദ് ആലത്തൂർ. ഇവരുടെ ദയനീയാവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട നൗഷാദ് ആലത്തൂർ അന്ന് രാത്രി തന്നെ ഇവരുടെ വീട്ടിൽ സഹായഹസ്തവുമായി എത്തുകയും ചെക്ക് മോളിക്ക് കൈമാറുകയും ചെയ്തു.

    മകന്റെ ഭാര്യക്ക് പട്ടയം ലഭിച്ച ചെല്ലാനം കണ്ടക്കടവിലെ മൂന്ന് സെന്റ് സ്ഥലത്തിനുമേൽ ഭാര്യ വീട്ടുകാർ നടത്തുന്ന അട്ടിമറി ശ്രമമാണ് മോളിയെ സോഷ്യൽ മീഡിയ വാർത്തകളിൽ നിറച്ചത്. ഈ ഭൂമിയിൽ വീട് വയ്ക്കാൻ ശ്രമിക്കുമ്പോൾ മകന്റെ ഭാര്യവീട്ടുകാർ തടസ്സപ്പെടുത്തുന്നു എന്നാണ് മോളിയുടെ ഭാഷ്യം. ഇവരുടെ ഏക പ്രതീക്ഷയാണിത്. പോലീസ് സ്റ്റേഷനിൽ എത്തി മോളി പരാതി നൽകുകയും ചെയ്തു.

    ഇതിനുമുൻപ് നടി സേതുലക്ഷ്മിയുടെ മകന്റെ വൃക്ക ചികിത്സക്കും കൈത്തങ്ങാകാൻ നൗഷാദ് എത്തിയിരുന്നു. കുട്ടനാടൻ മാർപാപ്പ , തോപ്പിൽ ജോപ്പൻ , ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് നൗഷാദ് ആലത്തൂർ.

    First published: