• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES PRODUCER RAJEEV GOVINDAN COMES UP WITH A NOVEL IDEA TO DEVELOP INDIGENOUS VFX FOR CINEMA

വിദേശ നിർമ്മിതിയുമായി കിടപിടിക്കുന്ന വി.എഫ്.എക്സ്. ഇനി കേരളത്തിൽ; നൂതന ആശയവുമായി നിർമ്മാതാവ് രാജീവ് ഗോവിന്ദൻ

Producer Rajeev Govindan comes up with a novel idea to develop indigenous VFX for cinema | മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച ദൃശ്യമികവുള്ള സിനിമ സമ്മാനിക്കുക എന്ന ലക്ഷ്യവുമായി നിർമ്മാതാവ്

രാജീവ് ഗോവിന്ദൻ, അനാർക്കലിയിലെ രംഗം

രാജീവ് ഗോവിന്ദൻ, അനാർക്കലിയിലെ രംഗം

  • Share this:
    മലയാള സിനിമ തീർത്തും അപ്രതീക്ഷിതമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ആരംഭിച്ച ശേഷം തിയേറ്ററുകൾ വെളിച്ചം കണ്ടിട്ട് 150 ദിവസത്തിലേറെയായി.

    റിലീസ് ചെയ്യാൻ തയാറായിരുന്ന ചിത്രങ്ങൾ ഇനി എന്ന് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ സ്വപ്ന പദ്ധതികൾ ആരംഭിക്കാൻ പോലുമാകാത്ത നിലയിലാണ്. താരങ്ങൾ ഉൾപ്പെടുന്ന സിനിമാ പ്രവർത്തകർ പലരും പ്രതിഫലം കുറയ്ക്കാൻ നിർബന്ധിതരാവുമ്പോൾ ദിവസവേതനക്കാരുടെ നില അതിലും കടുപ്പമേറിയതാണ്.

    ഇനിയും ഡിജിറ്റൽ റിലീസിന് പൂർണ്ണമായും സാധ്യത തെളിഞ്ഞിട്ടുമില്ല. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച ദൃശ്യമികവുള്ള സിനിമ സമ്മാനിക്കുക എന്ന ലക്ഷ്യവുമായി ഓർഡിനറി, അനാർക്കലി ചിത്രങ്ങളുടെ നിർമ്മാതാവ് രാജീവ് ഗോവിന്ദൻ പുതിയ സംരംഭം ആരംഭിക്കുന്നു.



    മാജിക്‌ മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രണ്ടു ചിത്രങ്ങൾ നിർമ്മിച്ച രാജീവ്‌ ഗോവിന്ദൻ മാറിയ സാഹചര്യങ്ങളിൽ എന്റർടൈൻമെന്റ് വ്യവസായത്തിന്‌ പുത്തൻ ഉണർവ്വേകാൻ തന്റെ നൂതന സംരഭവുമായി കടന്ന് വരികയാണ്.

    പ്രധാനമായും മലയാള സിനിമകളിലെ വി.എഫ്.എക്സ്. ഇനി വലിയ തുക മുടക്കി പുറത്തു ചെയേണ്ടി വരാത്ത സാഹചര്യമൊരുക്കുകയാണ് ഈ സംരംഭത്തിലൂടെ രാജീവ് ലക്ഷ്യമിടുന്നത്. ഇവിടെ തന്നെയുള്ള പ്രഗത്ഭരായ ടീം ആവും ഇതിനു പിന്നിൽ പ്രവർത്തിക്കുക. ബഡ്ജറ്റിന് ഇണങ്ങും വിധം വി.എഫ്.എക്സ്. ചെയ്തു കൊടുക്കുകയും ചെയ്യും. പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പേരും ലോഗോയും ഓഗസ്റ്റ് 21ന് തീയതി പുറത്തിറക്കും.

    ഇത് കൂടാതെ തന്നെ സിനിമയുമായി ബന്ധപ്പെട്ട മറ്റു ചില വർക്കുകളും കൂടി ലക്ഷ്യമിട്ടുള്ള സംരംഭമാണിത്. കൂടുതൽ വിവരങ്ങൾ വരും ദിവസം പുറത്തിറക്കും.
    Published by:meera
    First published:
    )}