റോഡരികിലെ മരക്കൊമ്പിൽ തൂങ്ങിയാടുന്ന സിനിമയിലെ അവസരം; ജാഗ്രത വേണമെന്ന പോസ്റ്റുമായി നിർമ്മാതാവ്
റോഡരികിലെ മരക്കൊമ്പിൽ തൂങ്ങിയാടുന്ന സിനിമയിലെ അവസരം; ജാഗ്രത വേണമെന്ന പോസ്റ്റുമായി നിർമ്മാതാവ്
Producer Shibu G Suseelan sends out an alert on fake auditions in cinema | സിനിമയിൽ അവസരം എന്ന് കേൾക്കുമ്പോൾ എടുത്തുചാടുന്നവർ സൂക്ഷിക്കണമെന്ന് നേരിട്ട് കണ്ട ഒരു സംഭവത്തിലൂടെ നിർമ്മാതാവ് ഷിബു ജി. സുശീലൻ വിവരിക്കുന്നു
വ്യാജ ഓഡിഷൻ, കാസ്റ്റിംഗ് കോൾ സംഘങ്ങൾക്കെതിരെ ചലച്ചിത്ര മേഖല ഒന്നടങ്കം അരയുംതലയും മുറുക്കിക്കെട്ടി ഇറങ്ങുകയാണ്. നടി ഷംന കാസിമിന് നേരെ ബ്ലാക്ക്മെയിലിംഗ് ഉണ്ടായ സാഹചര്യത്തിലാണ് സിനിമാമേഖല കൂടുതൽ ജാഗരൂഗരായത്. അന്ന ബെൻ അഭിനയിച്ച ഒരു ബോധവത്ക്കരണ വീഡിയോ ഇതിനായി ഫെഫ്‌ക നിർമ്മിക്കുകയും ചെയ്തു. എന്നാൽ സിനിമയിൽ അവസരം എന്ന് കേൾക്കുമ്പോൾ എടുത്തുചാടുന്നവർ സൂക്ഷിക്കണമെന്ന് നേരിട്ട് കണ്ട ഒരു സംഭവത്തിലൂടെ നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. പോസ്റ്റിലെ വിവരണം ചുവടെ:
ഇന്ന് കണ്ട കാഴ്ച ആണ്. വൈറ്റില ജംഗ്ഷൻ കഴിഞ്ഞ് ആലപ്പുഴ ഭാഗത്തേക്ക് പോകുമ്പോൾ ഉടനെ മരത്തിൽ കയറിൽ കെട്ടിയിരിക്കുന്നു; സിനിമയിൽ അവസരം. കോൺടാക്ട് നമ്പറും കൊടുത്തിട്ടുണ്ട്. 7293280212. ഇതിൽ ആരൊക്ക ചെന്ന് വീണു കാണും അറിയില്ല .ഇനി എത്ര പേര് വീഴും? അറിയില്ല .. പോലീസിന്റെ ഭാഗത്തു നിന്ന് ഉടനെ ഇടപെടലുകൾ ഉണ്ടായാൽ നല്ലത്. വീണിട്ടുണ്ടെങ്കിൽ അത് അവസാനം സിനിമക്കാർ ചതിയിൽപ്പെടുത്തി എന്ന തലകെട്ടിൽ വാർത്ത വരും, പിന്നെ ചാനലിൽ ചർച്ചകൾ. സിനിമാ സംഘടന ഒന്നും ചെയ്യുന്നില്ല എന്നൊക്കെ ആകും. സംഘടനയാണോ ഈ മരത്തിൽ ബോർഡ് വെച്ചത്? അല്ലല്ലോ.
സത്യം അറിയാതെ കുറ്റപ്പെടുത്തുവാൻ എല്ലാവർക്കും പറ്റും. ചിലപ്പോൾ കുറ്റപ്പെടുത്തലുകൾ മനഃപൂർവ്വവും ആകാം. കാര്യങ്ങൾ അറിയാതെ പറയുന്നതിന് മുൻപ് ഓർക്കുക, സിനിമക്കാർക്കും കുടുംബങ്ങൾ ഉണ്ട് . അപ്പോൾ ഇതൊക്കെ കണ്ട് ഇറങ്ങി പുറപ്പെടുന്നവർ പലവട്ടം ആലോചിക്കുക, ചിന്തിക്കുക, എന്നിട്ട് ചതിയിൽ നിന്ന് രക്ഷപ്പെടുവാനുള്ള മാർഗ്ഗങ്ങൾ നോക്കുക. ഇനിയെങ്കിലും ഈ ചതികളിൽ പോയി വീഴാതിരിക്കുക. ഇതൊക്കെ അവസാനം സിനിമയുടെമേൽ വന്നു വീഴുന്ന ബോംബുകളാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.