നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കലാകാരൻമാർ എല്ലാം കോടീശ്വരമാർ അല്ല; കലാകാരന്മാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ പറ്റി ചലച്ചിത്ര നിർമ്മാതാവ്

  കലാകാരൻമാർ എല്ലാം കോടീശ്വരമാർ അല്ല; കലാകാരന്മാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ പറ്റി ചലച്ചിത്ര നിർമ്മാതാവ്

  Producer Shibu G Suseelan slams govt apathy in helping financially struggling artistes | ഒരു ഓട്ടോ ഡ്രൈവറുടെ ദിവസവരുമാനം പോലും ഇല്ലാതെ പണിയെടുക്കുന്ന കലാകാരന്മാരുടെ അവസ്ഥ വിവരിച്ച് നിർമ്മാതാവ് ഷിബു ജി. സുശീലൻ

  ഷിബു ജി. സുശീലൻ

  ഷിബു ജി. സുശീലൻ

  • Share this:
   കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും സിനിമാക്കാർ പത്ത് പൈസ തന്ന് സഹായിക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ജി. സുധാകരൻ വിമർശനം ഉന്നയിച്ചിരുന്നു. ബോളിവുഡിലും മറ്റു ഭാഷകളിലും അഭിനേതാക്കൾ കോടികൾ സർക്കാർ ധന സഹായനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. അതേ സമയം, ചലച്ചിത്ര പ്രവർത്തകരുടെ ഇടയിലെ തന്നെ ദിവസ വേതനക്കാർക്ക് താങ്ങാവാനാണ് മലയാള താരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും ഉൾപ്പെടെയുള്ളവർ സാമ്പത്തിക സഹായം ചെയ്തത്. ഫെഫ്ക്കയുടെ നേതൃത്വത്തിലും സാമ്പത്തിക സഹായവും ഭക്ഷണ വിതരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നു വരുന്നു.

   മന്ത്രി വിമർശനമുന്നയിക്കുമ്പോൾ ഒരു ഓട്ടോ ഡ്രൈവർക്ക് ലഭിക്കുന്നതിനേക്കാൾ താഴ്ന്ന തുക ദിവസ വേതനം നേടുന്ന കലാകാരന്മാർക്കായി എന്ത് ചെയ്യുന്നു എന്ന് നിർമ്മാതാവും സീനിയർ പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ ചോദിക്കുന്നു. 'സെവൻത് ഡേ' എന്ന പൃഥ്വിരാജ് ചിത്രം ഉൾപ്പെടെയുള്ള സിനിമകളുടെ നിർമ്മാതാവാണ് ഷിബു. ഇദ്ദേഹത്തിന്റെ പ്രസ്താവനയിലേക്ക്:

   കലാകാരന്മാർക്ക് വേണ്ടിയുള്ള സാംസ്‌കാരിക ക്ഷേമനിധി ബോർഡ്‌ എന്ത് ധനസഹായമാണ് ചെയ്‍തത്? ബാക്കി എല്ലാ മേഖലയിലും സർക്കാർ ക്ഷേമനിധി ബോർഡ്‌ സഹായിക്കാൻ തയാറാകുന്നു. കലാകാരൻമാർ എല്ലാം കോടീശ്വരമാർ അല്ല. ഒരു ഓട്ടോ ഡ്രൈവറുടെ വരുമാനം പോലും ഇവർക്ക് ദിവസവും കിട്ടുന്നില്ല എന്നതാണ് സത്യം. കലാകാരന്മാർക് എല്ലാദിവസവും ജോലി ഇല്ല എന്ന സത്യം കൂടി മനസ്സിലാക്കി ഇപ്പോഴെങ്കിലും സഹായിക്കാൻ സർക്കാർ മനസ്സ് കാണിക്കണം.   കേരളത്തിലെ എല്ലാ എം.എൽ.എ. മാരും എംപി മാരും ഈ സത്യം മനസ്സിലാക്കി സഹായിക്കാൻ സർക്കാരിനോട് പറയൂ. ഇവരുടെ കൂടി വോട്ട് വാങ്ങിയാണ് നിങ്ങൾ ഈ സ്ഥാനത്ത്‌ വന്നത്. കലാരംഗത്ത് നിന്ന് വന്ന എം.എൽ.എ. മാരും രാജ്യസഭ എംപിയും നമ്മുക്ക് ഉണ്ടായിട്ടും ഒരു കാര്യവുമില്ല എന്ന് തോന്നി പോകുന്നു. എല്ലാം അങ്ങോട്ട്‌ മാത്രം ഇങ്ങോട്ട് ഒന്നും തരരുത്. കേരള സാംസ്‌കാരിക വകുപ്പ് സിനിമാക്കാരോട് ചെയ്യുന്നത് വലിയ ക്രൂരതയാണ് എന്നതിൽ സംശയം ഇല്ല.

   ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞു കൊണ്ട് രാജ്യ സഭ എംപി കൂടിയായ സുരേഷ് ഗോപി ചേട്ടനെ വിളിച്ചു. പിന്നെ ഓരോ സിനിമയും സെൻസർ ചെയ്യുമ്പോൾ നിർമ്മാതാവ് ഒരു തുക (ഇപ്പോൾ 10,000 രൂപ) സിനിമക്കാരുടെ വെൽഫെയർ ഫണ്ട്‌ ആയി അടക്കുന്നുണ്ട്. ഈ വെൽഫയർ ഫണ്ടിന്റെ കേരളത്തിലെ ഓഫീസ് കണ്ണൂരിലാണെന്നും അദ്ദേഹത്തെ ധരിപ്പിച്ചു. ആ വെൽഫയർ ഫണ്ടിൽ നിന്ന് ഒരു തുക കലാകാരന്മാർക് അനുവദിച്ചു കിട്ടാൻ സാധ്യത ഉണ്ടോ എന്ന് കൂടി ചോദിച്ചു. സുരേഷ് ചേട്ടനോട് ഇങ്ങനെ കാര്യങ്ങൾ സംസാരിച്ചത് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ രഞ്ജിത് ചേട്ടനോടും വിശദീകരിച്ചു. സുരേഷ്‌ചേട്ടൻ കലാകാരമാർക്ക് വേണ്ടി സഹായിക്കാൻ ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു.
   Published by:user_57
   First published:
   )}