നടി തൃഷയ്ക്കെതിരെ നിർമാതാവ് രംഗത്ത്. പരമപഥം വിളയാട്ട് എന്ന സിനിമയുടെ നിര്‍മാതാവ് ടി. ശിവയാണ് തൃഷയ്ക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്. പേട്ടയ്ക്ക് ശേഷം തൃഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്തതിനാണ് നടിക്കെതിരെ ശിവ രംഗത്തെത്താൻ കാരണം.
യുവസംവിധായകനായ തിരുജ്ഞാനത്തോടുളള സ്നേഹവും വിശ്വാസവും കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ താന്‍ തയ്യാറാകുന്നത്. എന്നാൽ പ്രൊമോഷനുകളിൽ തൃഷ പങ്കെടുക്കുന്നില്ല-ശിവ പറഞ്ഞു.
റിലീസ് അടുക്കുന്തോറും പ്രൊമോഷന് പങ്കെടുക്കാന്‍ തയ്യാറല്ല എങ്കിൽ വാങ്ങിയ പ്രതിഫലത്തിൽ നിന്ന് ഒരു വിഹിതം നൽകണമെന്നാണ് നിർമാതാവ് പറയുന്നത്. ഇത് മറ്റു താരങ്ങള്‍ക്കും ഒരു പാഠമാകണമെന്നും ശിവ പറഞ്ഞു.
മൂവീ പ്രൊമോഷനുകളില്‍ പങ്കെടുക്കുന്നില്ല എന്ന കാരണത്താല്‍ മുന്‍പ് നയന്‍താരക്കെതിരെയും നിർമാതാക്കൾ രംഗത്തെത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.