HOME » NEWS » Film » MOVIES PRODUCER VIJAY RESPONSE ABOUT ONLINE RELEASE OF HIS FILM TV NSR

നഷ്ടമുണ്ടായാൽ തീയറ്റർ ഉടമകൾ തരുമോ? ഓൺലൈൻ റിലീസ് തീരുമാനിച്ചത് നിലനിൽപ്പിനു വേണ്ടി: വിജയ് ബാബു

സിനിമ എന്ന് റിലീസ് ചെയ്യാൻ കഴിയുമെന്നു പറയാൻ കഴിയാത്ത സാഹചര്യത്തിൽ തനിക്ക് മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് വിജയ് ബാബു

News18 Malayalam | news18-malayalam
Updated: May 15, 2020, 9:42 PM IST
നഷ്ടമുണ്ടായാൽ തീയറ്റർ ഉടമകൾ തരുമോ? ഓൺലൈൻ റിലീസ് തീരുമാനിച്ചത് നിലനിൽപ്പിനു വേണ്ടി: വിജയ് ബാബു
vijay babu
  • Share this:
കൊച്ചി: നിലനിൽപ്പിനു വേണ്ടിയുള്ള  ശ്രമത്തിന്റെ ഭാഗമായാണ് ഓൺലൈൻ റിലീസ് നടത്താൻ തീരുമാനിച്ചതെന്ന് നിർമ്മാതാവ് വിജയബാബു.

ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാവരും നിലനിൽപ്പിനു വേണ്ടിയുള്ള ഓട്ടത്തിലാണ്. നൂറ് കണക്കിന് ആളുകൾ 5-6 മാസം കഷ്ടപ്പെട്ടാണ് സിനിമ നിർമ്മിക്കുന്നത്. 40 ഓളം സിനിമകൾ ഷൂട്ടിംഗ് കഴിഞ്ഞ് നിൽക്കുന്നുണ്ട്. 40 ഓളം സിനിമകൾ പകുതി ഷൂട്ട് ചെയ്ത് നിൽക്കുന്നു. ഇതെല്ലാം എന്ന് തീയറ്ററുകളിൽ കളിച്ച് ലാഭമുണ്ടാക്കാൻ കഴിയും എന്ന് അറിയില്ല. മാർച്ചിലും ഏപ്രിലിലും റിലീസ് ചെയ്യുന്ന സിനിമകൾ ക്യൂവിലാണ്. ഈ സാഹചര്യത്തിൽ ചെറുതും ഇടത്തരവുമായ ചിത്രങ്ങൾ കിട്ടാവുന്ന മാർഗത്തിലൂടെ റിലീസ് ചെയ്യേണ്ടി വരുമെന്ന് വിജയ് ബാബു പറ‍ഞ്ഞു.

ഇപ്പോൾ സിനിമ ഓൺലൈനിൽ റിലീസ് ആയാൽ ലോക്ഡൗൺ കഴിയുമ്പോൾ പുതിയ ചിത്രത്തിൻറെ നിർമ്മാണം ആരംഭിക്കാം. ഇത് നിരവധി പേർക്ക് തൊഴിൽ ലഭിക്കാൻ സാഹചര്യം ഒരുക്കും.ഒരു തീയറ്റർ ഉടമയും തന്നെ വഴിവിട്ട് സഹായിച്ചിട്ടില്ല. ആട് 2 എന്ന സിനിമയ്ക്ക് ആലപ്പുഴയിൽ തീയറ്റർ നൽകണമെന്ന് കാലു പിടിച്ച് പറഞ്ഞിട്ടും തന്നില്ല. റംസാൻ റിലീസ് ആലോചിച്ച ചിത്രമാണ് സൂഫിയും സുജാതയും. 20 തീയറ്ററുകൾ മാത്രമാണ് ഈ ചിത്രത്തിന് കരാർ വയ്ക്കാൻ തയ്യാറായത്. 3-4 ആഴ്ച ഓടിയാൽ മാത്രമേ മുടക്കുമുതൽ തിരിച്ച് കിട്ടൂ. അത്രയും ദിവസം തീയറ്റർ നൽകാമെന്ന്  ഉടമകൾ ഉറപ്പു നൽകുമോയെന്നും വിജയ ബാബു ചോദിച്ചു.
TRENDING:തൂക്കം 51.5 കിലോഗ്രാം; ഗിന്നസ് ബുക്കിൽ കയറാൻ കേരളത്തിൽ നിന്നൊരു ചക്ക [NEWS]ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]
മുടക്കുമുതൽ തിരിച്ച് നൽകാമെന്ന് ആർക്കെങ്കിലും ഉറപ്പു നൽകാൻ കഴിയില്ല. എന്ന് റിലീസ് ചെയ്യാൻ കഴിയുമെന്നു പോലും പറയാൻ ആർക്കും കഴിയില്ല. ഈ സാഹചര്യത്തിൽ തനിക്ക് മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് വിജയബാബു പറഞ്ഞു.
വൺ, മാലിക്, മരയ്ക്കാർ, കുറുപ്പ് തുടങ്ങി നിരവധി ചിത്രങ്ങൾ തയ്യാറായിരിക്കുകയാണ്. ചെറിയ ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയാൽ വലിയ ചിത്രങ്ങൾക്ക് കൂടുതൽ ദിവസം തീയറ്ററുകൾ ലഭിക്കും. ഇത്തരമൊരു തീരുമാനമാണ് താൻ എടുത്തതെന്നും വിജയ് ബാബു വ്യക്തമാക്കുന്നു.

വലിയ പടങ്ങൾ ഓൺലൈൻ റിലീസിന് പറ്റില്ല. ഒ.ടി.ടി. റിലീസുള്ള മറ്റ് രാജ്യങ്ങളിൽ തിയറ്ററുകൾ നിലനിൽക്കുന്നുണ്ട്. ഓൺലൈനും ടെലിവിഷനും തീയറ്ററുകൾക്ക് ഭീഷണിയല്ല. ഇനി തന്‍റെ ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് രേഖാമൂലം അറിയിപ്പു വന്നാൽ അക്കാര്യത്തെക്കുറിച്ച് ആലോചിക്കാമെന്നും വിജയബാബു പറഞ്ഞു. ഇതിൻറെ പേരിൽ ജയസൂര്യയയെ ആരും വിലക്കില്ല. അങ്ങനെയെങ്കിൽ അമിതാബച്ചനെയും സൂര്യയെയും വിലക്കണമല്ലോ.

ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമാണ്. ഇക്കാര്യം പറഞ്ഞപ്പോൾ ശരിയായ തീരുമാനം താങ്കൾക്ക് എടുക്കാം എന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം. താൻ ഇത് തുടങ്ങി വച്ചു എന്നേ ഉള്ളൂ. നിരവധി പേർ ഇത് പിന്തുടരും. ഒരു പാട് ലാഭം ആഗ്രഹിച്ച് ഡിജിറ്റൽ റിലീസ് നടത്തുന്നതല്ല. സാറ്റലൈറ്റ് വിൽപ്പന കൂടി നടന്നാലെ ലാഭത്തിൽ എത്തൂ എന്നും വിജയബാബു പറഞ്ഞു.

First published: May 15, 2020, 9:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories