നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • റോഷൻ ആൻഡ്രൂസുമായി സഹകരിക്കില്ലെന്ന് നിർമ്മാതാക്കൾ: കർശന നടപടിയെന്ന് ഡി.ജി.പി.

    റോഷൻ ആൻഡ്രൂസുമായി സഹകരിക്കില്ലെന്ന് നിർമ്മാതാക്കൾ: കർശന നടപടിയെന്ന് ഡി.ജി.പി.

    സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ കർശന നടപടികൾ ഒരുങ്ങുന്നു

    • Share this:
      ചലച്ചിത്ര നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി തല്ലിയെന്ന പരാതിയിന്മേൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ കർശന നടപടികൾ ഒരുങ്ങുന്നു. റോഷനുമായി സഹകരിക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തീരുമാനം കൈക്കൊണ്ടു. പരാതിയിന്മേൽ കർശന നടപടിയുണ്ടാവുമെന്ന് ഡി.ജി.പി.യും വ്യക്തമാക്കി.

      തന്നെയും കുടുംബത്തെയും ആക്രമിക്കാൻ രാത്രിയിൽ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ 40 ഗുണ്ടകളുമായി റോഷൻ എത്തിയെന്നാണ് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതി. എന്നാൽ തന്നെയും സുഹൃത്ത് നവാസിനെയും ആൽവിനും സംഘവും മർദ്ധിച്ചുവെന്നാണ് റോഷന്റെ വാദം.

      സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർമ്മാതാവിന്റെ വീട് കയറി ആക്രമിച്ചു! വാസ്തവമെന്ത്?

      ആൽവിൻ ആന്റണിയുടെ മകൻ ആല്‍വിന്‍ ജോണ്‍ ആന്റണി റോഷന്റെ സഹായിയായിരുന്നു. മകൻ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും റോഷന്റെ അസ്സോസിയേറ്റ് ആയി പ്രവൃത്തിക്കുന്ന പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും റോഷൻ പ്രചരിപ്പിച്ചു എന്നാണ് ആൽവിന്റെ ആരോപണം. എറണാകുളം ടൗൺ പോലീസ് സ്റ്റേഷനിൽ ആൽവിൻ പരാതി നൽകി.

      എന്നാൽ ആൽവിന്റെ മകന്റെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പലതവണ താക്കീതു നൽകിയെന്നും, എന്നിട്ടും അത് തുടർന്ന സാഹചര്യത്തിൽ ഇയാളെ പുറത്താക്കിയെന്നുമാണ് റോഷനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ ഇതേത്തുടർന്ന് ആൽവിൻ ജോൺ തനിക്കെതിരെ കുപ്രചാരണം നടത്തിയെന്നും, സഹികെട്ട താൻ ഇത് ചോദിക്കാനായി വീട്ടിൽ ചെന്നുവെന്നുമായിരുന്നു റോഷന്റെ ഭാഷ്യം.

      First published:
      )}