കൊച്ചി: ലോക്ഡൗണ്‍ ദിനങ്ങള്‍ ക്രിയേറ്റീവായി എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് പഠിപ്പിക്കുന്ന ഒരുപാട് സംഗതികള്‍ ദിവസംതോറും കേള്‍ക്കുന്നുണ്ട്. നിങ്ങളുടെ ക്രിയേറ്റിവിറ്റിയെത്തന്നെ വെല്ലുവിളിക്കുന്ന ഒരു സംരംഭവുമായി 1983യുടെ നിര്‍മാതാവും ക്വീന്‍-ന്റെ സഹനിര്‍മാതാവുമായ ഷംസ് ഫിലിംസ് എത്തുന്നു.
ഈ അടച്ചിരിപ്പിന്റെ രാപ്പകലുകളില്‍ നിങ്ങള്‍ക്ക് ഒരു കഥയോ തിരക്കഥയോ ആശയമോ മെനഞ്ഞെടുക്കാമെങ്കില്, അതൊരു ജനപ്രിയ സിനിമയ്ക്കുള്ള വിത്താണെങ്കില്‍, അതിനെ നട്ടു നനച്ച് വളര്‍ത്തി ഒരു സിനിമയാക്കുന്ന കാര്യം ആലോചിക്കാമെന്നാണ് ഡ്രീം ക്യാച്ചർ, വിദഗ്ധരുടെ കൂട്ടായ്മയായ തിങ്ക് ടാങ്ക് എന്നിവരുമായി സഹകരിച്ച് ഷംസ് ഫിലിംസ് വാഗ്ദാനം ചെയ്യുന്നത്.
മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളുമടങ്ങുന്ന പാനലാണ് അയച്ചു കിട്ടുന്ന കഥകളും ആശയങ്ങളും പരിഗണിക്കുക. പാനലിന്റെ അവലോകനത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ടവരെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിക്കും. തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അത് സിനിമയാക്കാനുള്ള ചുമതല ഷംസ് ഫിലിം ഏറ്റെടുക്കും.
Also read:അന്ന് കൊറോണയെന്നാൽ... ഇട്ടിമാണിയുടെ ചിത്രീകരണത്തിനായി ചൈനയിൽ പോയ അനുഭവവുമായി മാധുരി ബ്രഗാൻസ [PHOTO]ഓട്ടോറിക്ഷയിൽ പല ജില്ലകൾ താണ്ടി ദിലീപിന്റെ യാത്ര; ഒടുവിൽ ചാർജ് കേട്ട് ഞെട്ടി [PHOTO]സുരാജേ, പെട്ടു! താരത്തിന്റെ ഫോണിൽ കൈവച്ച് ഭാര്യ സുപ്രിയ [NEWS]1983, ക്വീന്‍ എന്നീ സിനിമകളിലൂടെ രണ്ട് പുതുമുഖ സംവിധായകരെയും നാല്പതിലധികം അഭിനേതാക്കളെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നിര്‍മാണ സ്ഥാപനമാണ് ഷംസ് ഫിലിംസ്.
'കേരളത്തിലെ ക്രിയേറ്റീവായ ആളുകള്‍, വിശേഷിച്ചും പുതിയ തലമുറ, ഈ ലോക്ഡൗണ്‍ കാലത്ത് അലസരായി ഇരിയ്ക്കേണ്ടവരല്ല. ഇക്കാര്യത്തില്‍ ഞങ്ങളാലാവുന്നതു ചെയ്യുക എന്നതാണ് ഈ സംരംഭത്തിനു പിന്നിലുള്ളത്. ലോകം രോഗവിമുക്തിയമായി അടച്ചിട്ട വീടുകളില്‍ നിന്ന് നാം പുറത്തിറങ്ങുമ്പോള്‍ പുതിയതായി ഈ ലോകത്തിന് നല്കാന് നമ്മുടെ കയ്യില്‍ എന്തെങ്കിലും ഉണ്ടാകണമല്ലൊ,' ഷംസ് ഫിലിംസിന്റെ അമരക്കാരനായ ടി.ആര്. ഷംസുദ്ദീന് പറഞ്ഞു.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തങ്ങളുടെ ആശയങ്ങള്‍, കഥകള്‍, തിരക്കഥകള്‍ എന്നിവ thinktank@dreamkatcher.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് 9633629469.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.