നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അല്ലു അർജുന്റെ 'പുഷ്പയിൽ' മലയാളിയായ രാഹുൽ നമ്പ്യാർ ആലപിച്ച ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

  അല്ലു അർജുന്റെ 'പുഷ്പയിൽ' മലയാളിയായ രാഹുൽ നമ്പ്യാർ ആലപിച്ച ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

  മലയാളി ഗായകൻ രാഹുൽ നമ്പ്യാർ ആലപിച്ച അല്ലു അർജുൻ ചിത്രം 'പുഷ്പ'യിലെ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

  ഗാനരംഗത്തിൽ നിന്നും

  ഗാനരംഗത്തിൽ നിന്നും

  • Share this:
   മലയാളി ഗായകൻ രാഹുൽ നമ്പ്യാർ ആലപിച്ച അല്ലു അർജുൻ ചിത്രം 'പുഷ്പ'യിലെ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. ഓട് ഓട് ആടെ... എന്ന് തുടങ്ങുന്ന ഗാനമാണ് രാഹുൽ പാടിയിട്ടുള്ളത്. സിജു തുറവൂരിന്റെതാണ് വരികൾ. ദേവിശ്രീ പ്രസാദ് ഈണമിട്ടിരിക്കുന്നു.

   കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകൻ അല്ലു അർജുൻ എത്തുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തും.

   ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ്.

   തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.

   വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. എന്നിരുന്നാലും, ചിത്രത്തിന്റെ ആറ് അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ ഇത് ഹ്രസ്വമായി വീണ്ടും നിർത്തിവച്ചു.

   വിജയ് സേതുപതി പുഷ്പയിൽ വില്ലനായി അഭിനയിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ചേർന്ന് അടുത്തിടെ നിർമ്മിച്ച തെലുങ്ക് ചിത്രമായ ഉപ്പേനയിൽ താരം വില്ലനായി അഭിനയിച്ചു.

   'ആര്യ' സീക്വലുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.   Also read: നയന്‍താരയുമായി കൊമ്പു കോര്‍ത്ത് അജ്മല്‍! രണ്ടു മില്യണ്‍ കാഴ്ചക്കാരുമായി നെട്രിക്കണ്‍ ട്രെയിലര്‍

   തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ് മലയാളിയായ അജ്മല്‍ അമീര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അജ്മല്‍ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നൂ. ഇതിനിടെ നടന് സിനിമയില്‍ ഒരു ഇടവേള അനിവാര്യമായി വന്നു. പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി രണ്ടു വര്‍ഷത്തെ വിദേശ വാസം. അതിനു ശേഷം തിരിച്ചെത്തി അജ്മല്‍ അഭിനയിച്ച ചിത്രമാണ് നെട്രിക്കണ്‍.

   നയന്‍താരയും അജ്മലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സൈക്കോ ത്രില്ലറാണ് ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും അജ്മലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

   രണ്ടു മില്യനോളം കാഴ്ചക്കാരുമായി ട്രെയിലര്‍ ജൈത്ര യാത്ര തുടരുകയാണ്. നെട്രിക്കണ്‍ തന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകുമെന്നും തനിക്ക് ശക്തമായൊരു തിരിച്ചു വരവിന് കളമൊരുക്കുമെന്ന ആത്മ വിശ്വാസവുമാണ് അജ്മലിന്.

   Summary: Promo of a song sung by Rahul Nambiar in Pushpa movie released
   Published by:Meera Manu
   First published:
   )}