ധ്യാന്‍ ശ്രീനിവാസന് (Dhyan Sreenivasan) നായകനാവുന്ന ‘ബുള്ളറ്റ് ഡയറീസ്’ (Bullet Diaries) എന്ന ചിത്രത്തിലെ പ്രോമോ ഗാനം പുറത്തുവിട്ടു. ‘ഞാനും എൻ ആടും’ എന്നു തുടങ്ങുന്ന ഗാനം യാത്രകളെ അടിസ്ഥാനമാക്കിയണ് ചിത്രീകരിച്ചിരിക്കുന്നത്. നോബിൻ മാത്യു ആണ് സംഗീതം പകർന്നിരിക്കുന്നത്. വിദ്യാധരൻ മാസ്റ്റർ, ഗോകുൽ പി., നോബിൻ മാത്യു എന്നിവരാണ് ഈ പ്രോമോ ആലപിച്ചിരിക്കുന്നത്.
നേരത്തെ ‘ബുള്ളറ്റ് ഡയറീസ്’ ടീം പുറത്തുവിട്ട ഓണപ്പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബുള്ളറ്റ് ഡയറീസ്’ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.
നേരത്തെ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തികഞ്ഞ ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് ടീസര്‍ തരുന്ന സൂചന.
രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കല- അജയന് മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഫീര്‍ കാരന്തൂര്‍. പ്രൊജക്ട് ഡിസൈന്‍ അനില്‍ അങ്കമാലി. പി.ആര്.ഒ.- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Summary: The latest film Bullet Diaries stars Dhyan Sreenivasan as the title character. The movie’s promotional song has recently been released. A unique Onam song from the movie has already been made public. The protagonist of Bullet Diaries is a devoted motorcyclist who loves life on the road
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.