തള്ള് എന്താണെന്നറിയാം, പ്രേമത്തള്ളിന്റെ അർഥം എന്താണ്?

Promo video of a song in Thamasha is out | തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയാണു പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്

news18india
Updated: April 27, 2019, 5:18 PM IST
തള്ള് എന്താണെന്നറിയാം, പ്രേമത്തള്ളിന്റെ അർഥം എന്താണ്?
തമാശയിലേയും പ്രേമത്തിലെയും വിനയ് ഫോർട്ട് കഥാപാത്രങ്ങൾ
  • Share this:
മലർ മിസ്സിനെ വളയ്ക്കാനായി കഷ്ടപ്പെട്ട് പഠിച്ച 'എന്നവളെ അടി എന്നവളെ...' പഠിച്ചു പാടി അവസാനം ഷോക്ക് അടിച്ചു താഴെ വീഴുന്ന വിമൽ സാറിനെ ഓർക്കുന്നില്ലേ. അടുത്തത് എന്തെന്ന് അറിയില്ല. പക്ഷെ വിനയ് ഫോർട്ട് വീണ്ടും പുസ്തകവും ബ്ലാക്‌ബോർഡും ചോക്കും ഒക്കെയായി 'തമാശയിൽ' എത്തുമ്പോൾ ഇതുപോലെ എന്തെങ്കിലും പ്രതീക്ഷിക്കാം എന്ന് തോന്നുന്നു. ഇതിലെ 'പാടി ഞാൻ' എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോയിൽ അത്തരം ഒരു സംഗതി നോക്കിയാൽ കാണാം, പ്രേമതള്ള് എന്ന മനോഹരമായ എന്നാൽ അർഥം എന്തെന്ന് സൃഷ്ടാക്കൾ തന്നെ തലപുകഞ്ഞു ആലോചിക്കുന്ന മേക്കിങ് വീഡിയോ കാണാം.മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയൻ - ഷഹബാസ് അമൻ ഒന്നിക്കുന്ന "തമാശ" എന്ന ചിത്രത്തിലെ പാട്ടിന്റെ പ്രൊമോ വീഡിയോ ആണിത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയാണു പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്.

സമീർ താഹിർ, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളിൽ എത്തും.

ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ സമീര്‍ താഹിറാണ്.

First published: April 27, 2019, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading