എബ്രഹാം മാത്യു മാത്തനായി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി (Suresh Gopi) ഒരിക്കൽക്കൂടി കാക്കി അണിയുന്ന ചിത്രം 'പാപ്പൻ' (Paappan) തിയേറ്ററുകളിലെത്താൻ തയാറെടുക്കുകയാണ്. ജൂലൈ ആണ് റിലീസ് തിയതി. വീണ്ടും ഐ.പി.എസ്സുകാരനായി വരുമ്പോൾ സുരേഷ് ഗോപി കഥാപാത്രത്തിന് മേൽ എത്രമാത്രം പ്രതീക്ഷ വെക്കാം എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയായി വരികയാണ് ചിത്രത്തിൽ നിന്നും ഏറ്റവും അടുത്തായി റിലീസ് ചെയ്ത വീഡിയോ.
മാത്തന് വേണ്ട സകല ബിൽഡപ്പും ചേർന്നുള്ള ഇൻട്രോ വീഡിയോ ആണ് നടൻ ജനാർദ്ദനന്റെ ശബ്ദത്തിൽ ചെയ്തിട്ടുള്ളത്. 'ഞാൻ ചെയ്ത ശരികളിൽ തെറ്റുകളുണ്ട്, എന്റെ തെറ്റുകളിൽ ശരികളും' എന്ന മാത്തന്റെ ശബ്ദ ശകലവും ഇവിടെ കേൾക്കാം.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന 'പാപ്പൻ' പ്രേക്ഷകർക്ക് വിജയ പ്രതീക്ഷ നൽകുന്നുണ്ട്. സുരേഷ് ഗോപിയും ജോഷിയും ഒരു ഇടവേളക്ക് ശേഷം ഒരുമിക്കുമ്പോൾ ഒരു സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതുമില്ല.
ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായ വാർത്ത കഴിഞ്ഞ ദിവസം സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ അണിയറക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാണത്തിൽ ശ്രീ ഗോകുലം മൂവീസ് കൂടി പങ്കാളികളാവുന്നുണ്ട്.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന 'പാപ്പൻ' ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിലാണ്. ഈ ചിത്രം, ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ.ജെ. ഷാനാണ്.
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം - വി.സി. പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി.
ക്രിയേറ്റീവ് ഡയറക്ടർ- അഭിലാഷ് ജോഷി, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- ജേക്സ് ബിജോയ്, ഗാനരചന- മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A), കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട്- നിമേഷ് എം. താനൂർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്,
ഡിസൈൻസ് ഓൾഡ് മങ്ക്സ്.
Summary: Promo video of Suresh Gopi character in the movie Paappan is hereഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.