• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹിറ്റാക്കിയാൽ സിനിമകൾക്ക് ആനുകൂല്യം


Updated: December 7, 2018, 1:41 PM IST
ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹിറ്റാക്കിയാൽ സിനിമകൾക്ക് ആനുകൂല്യം

Updated: December 7, 2018, 1:41 PM IST
ബംഗളൂരു: വിനോദസഞ്ചാരികളെ ആകർഷിക്കുംവിധം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പകർത്തുന്ന സിനിമകൾക്ക് ഒരു കോടി മുതൽ 2.5 കോടിരൂപവരെ ആനുകൂല്യവുമായി കർണാടക സർക്കാർ. അന്യസംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികളെ പ്രതീക്ഷിക്കുന്നതിനാൽ ഏതു ഭാഷയിലുള്ള സിനിമയ്ക്കും ആനുകൂല്യത്തിനായി അപേക്ഷിക്കാം. ഈ വർഷം എട്ടുചിത്രങ്ങളെയാകും ഇത്തരത്തില്‍ തെരഞ്ഞെടുക്കുക.

  • കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ നിന്നും യുഡിഎഫ് വിട്ടുനിൽക്കും

  • Loading...


സിനിമകളിലൂടെ ടൂറിസം വികസനം ലക്ഷ്യമിട്ട് മന്ത്രിസഭ പുതിയ ഫിലിം ടൂറിസം നയത്തിന് അംഗീകാരം നൽകി. സിനിമയുടെ ബജറ്റ് അഞ്ച് കോടിയിൽ കുറയരുതെന്നത് ഉൾപ്പെടെ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങൾ ഹിറ്റാക്കുന്ന സിനിമകൾക്ക് ആനുകൂല്യം നൽകുന്നതിന് ഈ വർഷം 12.5 കോടി രൂപയാണ് ടൂറിസം വകുപ്പ് നീക്കിവെച്ചിരിക്കുന്നത്.


ഇതിനായി സിനിമകളെ തരംതിരിക്കും. ബജറ്റും പ്രമേയവും അനുസരിച്ചാകും തരംതിരിക്കൽ. ക്ലാസ് എ സിനിമയായി തെരഞ്ഞെടുക്കുന്ന മൂന്ന് സിനിമകൾക്ക് 2.5 കോടി രൂപവരെ ലഭിക്കും. അഞ്ച് ക്ലാസ് ബി സിനിമകൾ‌ക്ക് ഒരു കോടി വരെയും ആനുകൂല്യം ലഭിക്കും.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍