• HOME
  • »
  • NEWS
  • »
  • film
  • »
  • 'പുലയാടി മക്കള്‍ക്ക് പുലയാണ് പോലും'; ഭാരത സർക്കസ്‌ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

'പുലയാടി മക്കള്‍ക്ക് പുലയാണ് പോലും'; ഭാരത സർക്കസ്‌ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജിബാൽ സംഗീതം നൽകിയ പുലയാടിമക്കൾ എന്ന കവിത പുഷ്പൻ ആണ് ആലപിച്ചിരിക്കുന്നത്

  • Share this:

    സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഭാരത സര്‍ക്കസിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങി. പിഎൻആർ കുറുപ്പ് എഴുതിയ പ്രസിദ്ധമായ കവിത ‘പുലയാടി മക്കൾക്ക് പുലയാണ് പോലും’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബിജിബാൽ സംഗീതം നൽകിയ പുലയാടിമക്കൾ എന്ന കവിത പുഷ്പൻ ആണ് ആലപിച്ചിരിക്കുന്നത്.

    ബിനു പപ്പു , ഷൈൻ ടോം ചാക്കോ, M A നിഷാദ്‌, ജാഫർ ഇടുക്കി എന്നിവർക്കു പുറമേ, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവരും അഭിനയിക്കുന്നു. ബെസ്റ്റ് വേ എന്റർടെയിൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമിച്ചത്. പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ഡിസംബർ 9ന് ചിത്രം തീയേറ്ററുകിൽ എത്തും.

    Also Read- ‘അബ്രാം ഖുറേഷി ഇൻ മൊറോക്കോ’! മോഹൻലാലിന്റെ ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; വൈറല്‍

    ബിനു കുര്യനാണ് ഛായാഗ്രഹണം. എഡിറ്റർ- വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ​ഗാനരചന- ബി.കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പിതാവാണ് പിഎൻആർ കുറുപ്പ്.

    കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- അരുൺ മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ്‍ ലിയോഫിൽ- പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിം​ഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിം​​ഗ്- ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

    Published by:Naseeba TC
    First published: