നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pulimada movie | ജോജു ജോർജ്, ഐശ്വര്യ രാജേഷ്; 'പുലിമട' വയനാട്ടിൽ

  Pulimada movie | ജോജു ജോർജ്, ഐശ്വര്യ രാജേഷ്; 'പുലിമട' വയനാട്ടിൽ

  ത്രില്ലർ ചിത്രം വയനാട്ടിൽ പുരോഗമിക്കുന്നു

  പുലിമട

  പുലിമട

  • Share this:
   ജോജു ജോർജും (Joju George) ഐശ്വര്യ രാജേഷും (Aishwarya Rajesh) പ്രധാനവേഷത്തിലെത്തുന്ന 'പുലിമട'യുടെ (Pulimada) ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഇങ്ക് ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും, സുരാജ് പി.എസും ചേർന്ന് നിർമ്മിക്കുന്നു.

   പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമയുടെ ദൃശ്യഭംഗി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണുള്ളത്.

   വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ കുടിയേറിയ ഒരു കർഷക കുടുംബത്തിലെ അംഗമാണ് വിൻസൻ്റ് സ്കറിയാ - എന്ന കറിയാച്ചൻ. പൊലീസ് ഡിപ്പാർട്ട്മെൻ്റിലാണങ്കിലും കൃഷിയിലും പൊതു പ്രവർത്തനങ്ങളിലുമൊക്കെ കൂടുതലാണ്. ഔദ്യോഗിക ജീവിതം ഒരു പേരിനു മാത്രം. ഒറ്റയാൾ ജീവിതമാണ് നയിച്ചു പോരുന്നത്.   ഇദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾ ഉള്ള ഒരു പെൺകുട്ടി കടന്നു വരുന്നു. ഇത് അതുവരെ അയാൾ പിന്തുടർന്നുവന്ന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു എന്നു തന്നെ പറയാം. ആ പെൺകുട്ടിയുമായി മാനസ്സികമായും ഏറെ അടുത്തു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തികഞ്ഞ ത്രില്ലർ മൂഡിലെ ചിത്രം എ.കെ. സാജൻ അവതരിപ്പിക്കുന്നത്.

   തമിഴിലെ സൂപ്പർ ഹിറ്റ്‌ ചിത്രം ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി,  സോനാ നായർ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, സംവിധായകൻ ജിയോ ബേബി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   സംഗീതം, പശ്ചാത്തല സംഗീതം- ജേക്സ് ബിജോയ്‌, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- വിനേഷ് ബംഗ്ലാൻ, മേക്കപ്പ് റോഷൻ, ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, സ്റ്റെഫി, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ്‌ പെരുമ്പാവൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബാബുരാജ്, എബി, അസോസിയേറ്റ് ഡയറക്ടർ - ഹരീഷ്, സ്റ്റിൽസ്- അനൂപ് ചാക്കോ. പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.

   Summary: Filming of 'Pulimada' starring Joju George and Aishwarya Rajesh has started in Wayanad. Pulimada, a big budget film that is scheduled to be completed in 60 days, has a huge cast. The film falls into thriller genre. Protagonist Vincent Scaria aka Kariyachan is member to a farmers' family who migrated to Wayanad years ago. He is in the police department but indulges in agriculture and public works mostly
   Published by:user_57
   First published: