രാജ്യത്തിന്റെ കെടാവിളക്കായിരുന്നവർ. പൊലിഞ്ഞപ്പോൾ രാജ്യത്തിന് നഷ്ടമായത് കേവലം ജീവനുകൾ മാത്രമായിരുന്നില്ല, ഹൃദയം നിലച്ചു പോയ നിമിഷങ്ങൾ കൂടിയായിരുന്നു. ദേശസ്നേഹമെന്തെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി പുൽവാമയിലെ സൈനികരുടെ വിയോഗം. ധീര സൈനികർക്ക് ആദരാഞ്ജലിയൊരുക്കി മോഹൻലാൽ നായകനാവുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ തിരിനാളങ്ങൾ പലത് തെളിഞ്ഞു. നായകൻ മോഹൻലാലും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും, സംവിധായകൻ പ്രിയദർശൻ, മറ്റു നടന്മാരായ അർജുൻ സർജ, നെടുമുടി വേണു, മുകേഷ്, ബാബുരാജ് തുടങ്ങിയവരും, മറ്റഭിനേതാക്കളും അണിയറപ്രവർത്തകരും അണിനിരന്ന നിമിഷമായിരുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ ലൊക്കേഷനിലായിരുന്നു ചടങ്ങ്.
Paying tribute to our martyred soldiers at the sets of Marakkar#PulwamaTerroristAttack pic.twitter.com/eGqRHd5gZq
— Mohanlal (@Mohanlal) February 16, 2019
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സി.ആര്‍പി.എഫ്. ജവാന്‍മാര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 350 കിലോ സ്‌ഫോടകവസ്തു നിറച്ച കാറുമായി സൈന്യത്തിന്റെ വാഹനവ്യൂഹത്തിനിടയിലേക്ക് ജെയ്ഷ്-ഇ-മുഹമ്മദ് എന്ന ഭീകരസംഘടനയില്‍പ്പെട്ട ചാവേര്‍ ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്. 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ യാവത്മാല്‍ ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CRPF Convoy attack in Pulwama, Kalyani priyadarshan, Keerthi suresh, Keerthy suresh, Marakkar, Marakkar - Arabikadalinte Simham, Mohanlal, Priyadarshan, Pulwama Attack