HOME » NEWS » Film » MOVIES PUROGAMANA KALA SAHITYA SANGHAM PROTESTS OVER THE RSS ATTACK IN SHOOTING LOCATION

ഹിന്ദു-മുസ്ലീം പ്രണയം; ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം

ജനാധിപത്യകേരളത്തിൽ ആർ.എസ്.എസിൻ്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ലെന്നും, സിനിമ തടയുന്ന ആർ.എസ്.എസ്. ഭീകരത ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും പുരോഗമന കലാസാഹിത്യ സംഘം

News18 Malayalam | news18-malayalam
Updated: April 10, 2021, 6:46 PM IST
ഹിന്ദു-മുസ്ലീം പ്രണയം; ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം
ജനാധിപത്യകേരളത്തിൽ ആർ.എസ്.എസിൻ്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ലെന്നും, സിനിമ തടയുന്ന ആർ.എസ്.എസ്. ഭീകരത ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും പുരോഗമന കലാസാഹിത്യ സംഘം
  • Share this:
പാലക്കാട്: ഹിന്ദു-മുസ്ലീം പ്രണയം ഉണ്ടെന്നാരോപിച്ച് സിനിമയുടെ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം. പാലക്കാട് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതിൽക്കെട്ടിന് സമീപം നടന്നു കൊണ്ടിരുന്ന 'നീയാംനദി' എന്ന സിനിമയുടെ ചിത്രീകരണം ഒരുസംഘം ആളുകൾ എത്തി തടഞ്ഞിരുന്നു. സെറ്റിലെത്തി സിനിമയുടെ കഥ വിശദീകരിക്കാൻ ആവശ്യപ്പെട്ട ഇവർ, സിനിമയിൽ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയതെന്നാണ് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചത്.

ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇവർ ആരോപിക്കുന്നത്. ജനാധിപത്യകേരളത്തിൽ ആർ.എസ്.എസിൻ്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ലെന്നും, സിനിമ തടയുന്ന ആർ.എസ്.എസ്. ഭീകരത ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ട് ഷാജി എൻ.കരുൺ, ജനറൽ സെക്രട്ടറി

അശോകൻ ചരുവിൽ എന്നിവരുടെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു.

Also Read-ഗൂഗിൾ മാപ്പ് നോക്കി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങിൽ; അബദ്ധം മനസിലായത് ഏറെ വൈകി

മീനാക്ഷി ലക്ഷ്​മൺ സംവിധാനം ചെയ്യുന്ന ​'നീയാം നദി' എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് ആക്രമണം നടന്നത്. ഹിന്ദുക്കളെ അപമാനിക്കുന്ന ചിത്രമാണെന്ന് ആരോപിച്ചാണ് സിനിമ ചിത്രീകരണത്തിൻ്റെ ആദ്യ ദിവസം തന്നെ ഒരു സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്.

പുരോഗമനകലാസാഹിത്യ സംഘത്തിന്‍റെ പ്രസ്താവനയുടെ പൂർണ്ണരൂപം:

പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നു വന്ന സിനിമാ ചിത്രീകരണം തടഞ്ഞ ആർ.എസ്.എസ്. ക്രിമിനലുകളുടെ നടപടിയിൽ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 'നിയാംനദി' എന്ന സിനിമയുടെ ഷൂട്ടിംഗ് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതിൽക്കെട്ടിന് പുറത്തു വെച്ചാണ് നടത്തിയിരുന്നത്. ആർ.എസ്.എസുകാർ കടന്നുചെന്ന് സിനിമയുടെ കഥ വിശദീകരിക്കാൻ ആവശ്യപ്പെടുകയും അക്രമം നടത്തുകയും ചെയ്തു. നിരവധി ഉപകരണങ്ങൾ അവർ നശിപ്പിച്ചു. സിനിമയിൽ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു അക്രമം.

കേന്ദ്രത്തിൽ നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയിൽ അഫ്ഘാനിസ്ഥാനിലെ താലിബാൻ മോഡലിലുള്ള ഭീകരനീക്കമാണ് ആർ.എസ്.എസ്. രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കലയും സാഹിത്യവും സർഗ്ഗാവിഷ്ക്കാരങ്ങളും മനുഷ്യന് ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. സിനിമയാകട്ടെ ജനലക്ഷങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദനോപാധിയാണ്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുൻകൂർ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം.

എന്തായാലും ജനാധിപത്യകേരളത്തിൽ ആർ.എസ്.എസിൻ്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ല. സിനിമ തടയുന്ന ആർ.എസ്.എസ്. ഭീകരത ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.
കടമ്പഴിപ്പുറത്തെ സംഭവത്തിൽ ജനാധിപത്യബോധമുള്ള മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഷാജി എൻ.കരുൺ
(പ്രസിഡണ്ട്)
അശോകൻ ചരുവിൽ
(ജനറൽ സെക്രട്ടറി)
Published by: Asha Sulfiker
First published: April 10, 2021, 6:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories