HOME » NEWS » Film » MOVIES PUZHAYAMMA MOVIE TO RELEASE ON JIO CINEMA ON JULY 1

ബേബി മീനാക്ഷിയുടെ 'പുഴയമ്മ' ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു

വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുഴയമ്മ' റിലീസിന്

News18 Malayalam | news18-malayalam
Updated: June 28, 2021, 5:35 PM IST
ബേബി മീനാക്ഷിയുടെ 'പുഴയമ്മ' ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു
പുഴയമ്മ
  • Share this:
ബേബി മീനാക്ഷി, ലിന്റാ അർസെനിയോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുഴയമ്മ' ജൂലൈ ഒന്നിന് ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു.

തമ്പി ആന്റണി, ഉണ്ണിരാജ, പ്രകാശ് ചെങ്ങൽ, രാജേഷ് ബി., റോജി പി. കുര്യൻ, ആഷ്‌ലി ബോബൻ, ലക്ഷ്മിക്കാ, ഫാത്തിമ അൽ മൻസൂരി, മാസ്റ്റർ വിരാട് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ലോകനാഥൻ നിർവ്വഹിക്കുന്നു. പ്രകാശ് വാടിക്കൽ തിരക്കഥ സംഭാഷണമെഴുതുന്നു. വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് കിളിമാനൂർ രാമവർമ്മ സംഗീതം പകരുന്നു.

ആദ്യമായി നദിയിൽ മാത്രം ചിത്രീകരിച്ച ചിത്രം എന്ന് അണിയറക്കാർ അവകാശപ്പെടുന്ന 'പുഴയമ്മ' നാട്ടുകാരിയായ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയും അമേരിക്കൻ ടൂറിസ്റ്റായ ഒരു യുവതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വി. സി. പ്രവീൺ, ബൈജു ഗോപാൽ, എഡിറ്റർ-രാഹുൽ, വിജീഷ് മണി, കല- മുരുകൻ ആർ. കാട്ടാക്കട, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശരത് പത്മനാഭൻ, വാർത്ത പ്രചരണം- എ. എസ്. ദിനേശ്.Also read: ലോഹിതദാസിന്റെ മരണം തനിക്കേൽപ്പിച്ച ഏറ്റവും വലിയ നഷ്‌ടത്തെക്കുറിച്ച് പൃഥ്വിരാജ്

ലോഹിതദാസ് ഇല്ലാതെ നീണ്ട പന്ത്രണ്ടു വർഷങ്ങൾ കടന്നുപോയിക്കഴിഞ്ഞു. അദ്ദേഹം ഉൾപ്പെടെയുള്ള പല പ്രതിഭകളും അമരത്വം നിറഞ്ഞ അവരുടെ സൃഷ്‌ടികളിലൂടെ കാലങ്ങളോളം മനുഷ്യ ഹൃദയങ്ങളിൽ പിന്നെയും ജീവിക്കാറുണ്ട്.

മമ്മൂട്ടി ചിത്രം തനിയാവർത്തനത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് ലോഹിതദാസിന്റെ തുടക്കം. കന്നി ചിത്രത്തിന്റേതായ സഭാകമ്പം ഏതുമില്ലാതെ തഴക്കം വന്ന തൂലികയിൽ നിന്നും പിറന്നതെന്നോണം കാഴ്ചക്കാരെ സ്വാധീനിച്ച സിനിമയാണിത്. കാൽനൂറ്റാണ്ടിന്‌ അടുത്ത് നീണ്ട ആ സിനിമാ ജീവിതത്തിൽ പിറന്നത് 35 തിരക്കഥകൾ. സൂപ്പർസ്റ്റാറുകളും മുൻനിര നായകന്മാരും എല്ലാം അദ്ദേഹത്തിന്റെ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ബാലചന്ദ്ര മേനോൻ, ദിലീപ്, മുരളി, കുഞ്ചാക്കോ ബോബൻ തുടങ്ങി പൃഥ്വിരാജ് വരെയുള്ള നടന്മാർ 'ലോഹി' എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന എ.കെ. ലോഹിതദാസിന്റെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

ഒരു ദേശീയ പുരസ്കാരവും ആറ് സംസ്ഥാന പുരസ്കാരങ്ങളും ലോഹിതദാസിനെ തേടിയെത്തി.

പ്രേക്ഷകർ നെഞ്ചിലേറ്റിയ സിനിമകളുടെ തിരക്കഥാകൃത്തും
പിന്നീട് സംവിധായകനുമായി മാറിയ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ പൃഥ്വിരാജ് ആദരമർപ്പിക്കുന്നു.

Summary: Malayalam movie 'Puzhayamma' starring baby Meenakshi is releasing on Jio Cinema on July 1. The film, claimed to have entirely shot in a river, sketches the emotional bonding between a village girl and a foreigner who tours the place
Published by: user_57
First published: June 28, 2021, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories