• HOME
  • »
  • NEWS
  • »
  • film
  • »
  • Qatar bans Beast movie | വിജയ് ചിത്രം 'ബീസ്റ്റ്' കുവൈറ്റിന് പിന്നാലെ ഖത്തറും വിലക്കി

Qatar bans Beast movie | വിജയ് ചിത്രം 'ബീസ്റ്റ്' കുവൈറ്റിന് പിന്നാലെ ഖത്തറും വിലക്കി

Qatar bans Vijay starring Beast movie | ഖത്തറിലെ നിരോധനം ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കാൻ സാധ്യത

ബീസ്റ്റ്

ബീസ്റ്റ്

  • Share this:
    ഏപ്രിൽ 13 ന് റിലീസ് ചെയ്യാനിരിക്കെയാണ് വിജയുടെ (Ilayathalapathy Vijay) അടുത്ത ചിത്രം 'ബീസ്റ്റ്' (Beast movie). ആക്ഷൻ ഡ്രാമ ചിത്രമായ ബീസ്റ്റിന് എല്ലായിടത്തും റെക്കോർഡ് സ്‌ക്രീനുകൾ ലഭിച്ചു കഴിഞ്ഞു. ഇത് വിജയ്‌യുടെ ഏറ്റവും വലിയ റിലീസായിരിക്കും. എന്നാൽ കുവൈത്തിന് പിന്നാലെ വിജയ് ചിത്രം 'ബീസ്റ്റ്' ഒരു രാജ്യത്ത് കൂടി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 'ബീസ്റ്റ്' തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നു, കൂടാതെ സിനിമയിൽ നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ട്. സിനിമയുടെ ചില ഉള്ളടക്കങ്ങൾക്കെതിരെ തമിഴ്നാട് മുസ്‌ലിം അസോസിയേഷൻ അപലപിച്ചിരുന്നു.

    നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങൾ അടങ്ങിയതിനാലും 'ബീസ്റ്റ്' റിലീസ് ചെയ്യുന്നത് കുവൈറ്റ് സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തർ സർക്കാർ തങ്ങളുടെ മേഖലയിൽ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.

    'ബീസ്റ്റ്' എന്ന ചിത്രത്തിന് തുടർച്ചയായി വിലക്കുകൾ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്‌സ് ഓഫീസിനെ വലിയ തോതിൽ ബാധിച്ചില്ലെങ്കിലും, ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാൽ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം.



    അതേസമയം, 'ബീസ്റ്റ്' മറ്റ് ജിസിസി മേഖലയായ യുഎഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ സിനിമയ്ക്ക് പിജി 15 സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞു. അതേസമയം കെഎസ്‌എ സെൻസർഷിപ്പ് തിങ്കളാഴ്ച നടക്കും.

    പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, അപർണ ദാസ്, സതീഷ്, റെഡിൻ കിംഗ്‌സ്‌ലി എന്നിവരോടൊപ്പം റോ ഏജന്റായി വിജയ് 'ബീസ്റ്റ്' ചിത്രത്തിൽ എത്തും. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ചെയ്ത മൂന്ന് ഗാനങ്ങൾക്ക് ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു. പാൻ-ഇന്ത്യൻ റിലീസിനുള്ള ബുക്കിംഗ് ശക്തമായി തുടരുകയാണ്.

    ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നതനുസരിച്ച്, "ട്രെയ്‌ലറിന് ജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. ഗാനങ്ങൾ തരംഗമായിക്കഴിഞ്ഞു. ഈ ഘടകങ്ങൾ ബീസ്റ്റിനെ വളരെയധികം സഹായിച്ചു. കൂടാതെ ചിത്രത്തിന് വലിയ തിരക്കുണ്ട്." ആദ്യ ദിനം തന്നെ ചിത്രം 50 കോടി കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒന്നാം ദിവസത്തെ മൊത്തത്തിലുള്ള കളക്ഷനെ കുറിച്ച് പറയുകയാണെങ്കിൽ, ആഭ്യന്തര, വിദേശ വിപണികളിൽ, എല്ലാ ഭാഷകളിൽ നിന്നുമായി ചിത്രം 60-65 കോടി രൂപ കളക്ഷൻ നേടും."

    Summary: Ilayathalapathy Vijay movie Beast faces ban in Qatar. The movie was earlier banned in Kuwait. The film is an April 13 release
    Published by:user_57
    First published: