HOME /NEWS /Film / ഷെയ്ൻ നിഗമിന്റെ വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു

ഷെയ്ൻ നിഗമിന്റെ വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു

ഷെയ്ൻ നിഗം

ഷെയ്ൻ നിഗം

Qurbani, Veyil movies of Shane Nigam called off | എൽ.എസ്.ഡി. പോലെയുള്ള ലഹരികൾ ഷൂട്ടിംഗ് സെറ്റിൽ ഉപയോഗിക്കുന്നതായും നിർമ്മാതാക്കൾ

  • Share this:

    കൊച്ചി: ഷെയ്ൻ നിഗം നായകനായ വെയിൽ, കുർബാനി എന്നീ സിനിമ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. തീരുമാനം താര സംഘടനയായ 'അമ്മ'യെ അറിയിച്ചു. ഈ സിനിമകൾക്ക് ഉണ്ടായ നഷ്ടം തിരിച്ച് നൽകാതെ ഷെയ്നുമായി ഇനി സഹകരിക്കില്ല എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് രജപുത്ര രഞ്ജിത് പത്രസമ്മേളനത്തിൽ അറിയിച്ചു.

    നിർത്തിവയ്ക്കാൻ തീരുമാനിച്ച രണ്ട് സിനിമകൾക്കുമായി 6-7 കോടി രൂപ ഇതുവരെ ചെലവായതായും പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സ്വബോധത്തോടെ ഒരാൾ ചെയ്യുന്ന കാര്യങ്ങളല്ല ഷെയ്ൻ ചെയ്യുന്നതെന്നും പരാമർശമുയർന്നു.

    കൂടാതെ, മലയാള സിനിമയിലെ യുവ നടന്മാർക്കിടയിൽ ലഹരിയുടെ ഉപയോഗം കൂടിവരുന്നതായി ആരോപണം ഉയർന്നു. ഇത്തരക്കാർ 'അമ്മ' സംഘടനയിൽ അംഗത്വമെടുക്കാൻ തയ്യാറാകുന്നില്ല എന്നും നിർമ്മാതാക്കൾ പരാതിപ്പെടുന്നു.

    എല്ലാ സിനിമാ സെറ്റുകളിലും ലഹരിമരുന്ന് പരിശോധന നടത്തണം. സിനിമാ സെറ്റിൽ അച്ചടക്കം ഇല്ലാത്തതിന്റെ കാരണം ഇതാണ്. ചിലരൊന്നും കാരവാനിലുളളിൽ നിന്ന് പുറത്ത് ഇറങ്ങില്ല. എല്ലാ കാരവാനുകളും പരിശോധിക്കണം. എൽ.എസ്.ഡി. പോലെയുള്ള ലഹരികൾ ഷൂട്ടിംഗ് സെറ്റിൽ ഉപയോഗിക്കുന്നതായും സംഘടനാ പ്രസിഡന്റ് രഞ്ജിത് ആരോപിച്ചു.

    First published:

    Tags: Shane nigam, Shane Nigam controversy, Shane Nigam haircut controversy, Ullasam movie