നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കന്നത്തിൽ മുത്തമിട്ടാലിലെ ദമ്പതികൾ ഇനി മിസ്റ്റർ ആൻഡ് മിസ്സിസ് നമ്പി നാരായണൻ

  കന്നത്തിൽ മുത്തമിട്ടാലിലെ ദമ്പതികൾ ഇനി മിസ്റ്റർ ആൻഡ് മിസ്സിസ് നമ്പി നാരായണൻ

  R. Madhavan and Simran to play Mr and Mrs Nambi Narayanan in Rocketry | വീണ്ടും ആദ്യകാല നായികയ്‌ക്കൊപ്പം ഒന്നിക്കുന്ന വിവരം മാധവൻ ഫേസ്ബുക് വഴി പങ്കുവച്ചു

  മാധവൻ, സിമ്രൻ

  മാധവൻ, സിമ്രൻ

  • Share this:
   എക്കാലവും പ്രേക്ഷകരുടെ ഹൃദയത്തിൽ മായാത്ത സ്ഥാനമാണ് മണിരത്നം ചിത്രം കന്നത്തിൽ മുത്തമിട്ടാൽ നേടിയിരിക്കുന്നത്. അതിലെ നായികാ നായകന്മാർ, തിരു-ഇന്ദിര അഥവാ മാധവൻ, സിമ്രൻ എന്നിവർ വീണ്ടും വെള്ളിത്തിരയിൽ ജോഡികളാവുന്നു. ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെന്നുമൊത്ത് മാധവൻ സംവിധാനം ചെയ്യുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന 'റോക്കറ്റ്‌റി: ദി നമ്പി എഫ്ഫക്റ്റ്' എന്ന ചിത്രമാണിത്. വീണ്ടും ആദ്യകാല നായികയ്‌ക്കൊപ്പം ഒന്നിക്കുന്ന വിവരം മാധവൻ ഫേസ്ബുക് വഴി പങ്കുവച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. നമ്പി നാരായണന്റെ വേഷം മാധവൻ ചെയ്യുമ്പോൾ ഭാര്യയായി എത്തുന്നത് സിമ്രൻ ആവും.   നിലവിൽ യു.എസ്സിൽ ഷൂട്ടിംഗ് നടക്കുകയാണ്. പാർത്താലേ പരവസം എന്ന തമിഴ് ചിത്രത്തിലും മാധവൻ-സിമ്രൻ ജോഡികൾ ഒന്നിച്ചിരുന്നു. 2002 ലാണ് കന്നത്തിൽ മുത്തമിട്ടാൽ റിലീസ് ആവുന്നത്.

   ഐ.എസ്.ആർ.ഒ ചാരക്കേസ് ചുമത്തപ്പെട്ട നമ്പി നാരായണൻ കുറ്റക്കാരനല്ലയെന്നു സുപ്രീം കോടതി വിധിക്കുകയായിരുന്നു. നീതിക്കായി അദ്ദേഹത്തിന് നഷ്ടമായത് വർഷങ്ങളാണ്. ശാസ്ത്രജ്ഞന്റെ യൗവനം മുതൽ വാർദ്ധക്യം വരെയുള്ള കാലയളവ് റോക്കറ്റ്‌റിയിൽ ചിത്രീകരിക്കുന്നു; 27 വയസ്സിൽ തുടങ്ങി 70 വയസ്സ് വരെ. ചിത്രം മൂന്നു ഘട്ടങ്ങളിലായി തയ്യാറാക്കും. മുപ്പതുകളുടെ ആദ്യം മുതൽ നാല്പത്തിന്റെ പകുതി വരെ, നാല്പതുകളിൽ തുടങ്ങി അൻപതിന്റെ അവസാനം വരെ, പിന്നെ എഴുപതുകളിൽ കഴിഞ്ഞ കാലം ഓർത്തെടുക്കുന്ന നമ്പി നാരായണൻ.

   First published:
   )}