‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ആർ.എസ്. വിമൽ നിർമ്മാതാവാകുന്നു. ‘ശശിയും ശകുന്തളയും’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആർ.എസ്. വിമൽ രചന നിർവഹിക്കുന്ന സിനിമ കൂടിയാണ് ശശിയും ശകുന്തളയും. ബിച്ചാൾ മുഹമ്മദാണ് ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിന്റെ സംവിധായകൻ.
ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്, സിദ്ദിഖ്, ആർ.എസ്. വിമൽ, അശ്വിൻ കുമാർ, ബിനോയ്, ബാലാജി, ബിച്ചൽ, നേഹ സലാം, രസ്‌ന പവിത്രൻ, സിന്ധു വർമ എന്നിവരാണ് അഭിനയിക്കുന്നത്. ആമി ഫിലിംസിന്റെ ബാനറിൽ ആർ.എസ്. വിമലും സലാം തനിക്കാട്ടും നേഹ സലാമും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഷ്ണുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനയൻ എം.ജെ.യാണ് ചിത്രത്തിന്റെ എഡിറ്റർ. കെപിയും പ്രകാശ് അലക്‌സും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം: കെപി. കലാ സംവിധായകൻ- ബസന്ത് പെരിങ്ങോടൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.