നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Raa Movie | മലയാളത്തിലെ ആദ്യ സോംബി മൂവി 'രാ' എത്തുന്നു

  Raa Movie | മലയാളത്തിലെ ആദ്യ സോംബി മൂവി 'രാ' എത്തുന്നു

  രചന നിര്‍വ്വഹിച്ചിരിക്കുന്നത് പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം 'എസ്ര'യുടെ സഹരചയിതാവായ മനു ഗോപാലാണ്

  raa

  raa

  • Share this:
   ഒന്നിച്ചുകൂടല്‍ അന്യം നിന്നുപോകുന്ന ഒരു കാലയളവിലൂടെയാണ് മനുഷ്യന്‍ ഇന്ന് കടന്നുപോകുന്നത്. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ്, മലയാളത്തിലെ ആദ്യത്തെ സോംബി മൂവിയായി എത്തുന്ന 'രാ' യുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സ്‌നീ പീക്ക് വീഡിയോ വെള്ളിയാഴ്ച പുറത്തിറങ്ങി.

   'നൈറ്റ്ഫാള്‍ പാരനോയ' എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന'രാ' പ്രേക്ഷകപ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. പാട്ടും ഡാന്‍സും കോമഡിയും ഒന്നുമില്ലാതെ ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ഈ സിനിമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.   തമിഴില്‍ 'ബ്രഹ്‌മപുരി' എന്ന ഹൊറര്‍ ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന 'സണ്ടാളകര്‍' എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. രചന നിര്‍വ്വഹിച്ചിരിക്കുന്നത് പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം 'എസ്ര'യുടെ സഹരചയിതാവായ മനു ഗോപാലാണ്. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് നിര്‍മ്മാതാവ്.
   Published by:Jayesh Krishnan
   First published:
   )}