നടി മഞ്ജു വാര്യരുടെ (Manju Warrier) 2023ലെ ആദ്യ ചിത്രം ‘ആയിഷ’ (Ayisha) റിലീസിനോടടുക്കുന്നു. ഏറെ നാളുകൾക്കു ശേഷം ഇതേ സിനിമയിലൂടെ രാധിക (Actor Radhika) മലയാള സിനിമയിലേക്ക് മടങ്ങിവരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജനുവരി 20ന് തിയേറ്ററിലെത്തുന്ന സിനിമ ഇൻഡോ- അറബിക് ഭാഷകളിലാണ് തയാറാക്കിയിട്ടുള്ളത്. എന്നാൽ രാധികയ്ക്ക് ഇത് മടങ്ങിവരവ് മാത്രമല്ല, തന്റെ ഇഷ്ടതാരമായ മഞ്ജുവിനെ കൈ എത്തും ദൂരത്തു നിന്ന് കണ്ട്, ഒപ്പം അഭിനയിക്കാനുള്ള അവസരം കൂടിയാണ്.
മഞ്ജുവിനോടുള്ള ആരാധന രാധിക തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ പ്രകടിപ്പിക്കുന്നു:
“മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർസ്റ്റാറിനെ ഒരു ഡാൻസ് പ്രേമി ആയ എന്റെ അമ്മയാണ് മാഗസിൻ കവറില്‍ അന്നത്തെ കലാതിലകത്തിന്റെ ഫോട്ടോ ആയി വന്ന മഞ്ജു ചേച്ചിയെ ആദ്യം എനിക്ക് കാണിച്ചു തരുന്നത്, പിന്നീട് അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിൻ ഫോട്ടോകൾ എന്നും എനിക്ക് കൗതുകം ആയിരുന്നു.
ഞാൻ സിനിമയിലേക്കു വന്നപ്പോ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള actors ൽ ഒരാൾ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയിൽ അത് എനിക്ക് സാധിച്ചില്ല.
ഒടുവിൽ സെൽഫി ഇല്ലാത്ത കാലത്തു 20 – 20 സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ചേച്ചിയെ നേരിട്ട് കാണുമ്പോൾ… “അയച്ചു തരാം”എന്ന് പറഞ്ഞു ഫോട്ടം പിടിച്ച ആൾ അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓർത്തു സങ്കടം ആയിരുന്നു എനിക്ക്.
View this post on Instagram
ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ…
ആയിഷ സിനിമ ചെയ്യുമ്പോൾ.. ഞാൻ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും; കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും; അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോഴും ‘എന്റെ അമ്മ ആദ്യം ആയി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോൾ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്. എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു.
ഈ സുന്ദര നിമിഷങ്ങൾ എനിക്ക് തന്ന ആമിർ പള്ളിക്കലിനും, മഞ്ജു ചേച്ചിക്കും, ആയിഷ crew നും സ്നേഹം നിറഞ്ഞ നന്ദി.”
Summary: Radhika, who is best known for playing Razia in Classmates, is ecstatic to be returning to Malayalam cinema. She expresses her delight over getting to work with Manju Warrier, one of her actor icons
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.