പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാനായി രാഗിണി MMS രണ്ടാം ഭാഗം വരുന്നു. സെക്‌സും ഹൊററും മത്സരിച്ചുൾപ്പെടുത്തിയിരിക്കുന്ന ട്രെയ്‌ലർ കണ്ട പ്രേക്ഷകർ പലരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
സീ 5, എ.എൽ.ടി. ബാലാജി സംയുക്ത സംരംഭമായ 'രാഗിണി എംഎംഎസ് റിട്ടേൺസ് സീസൺ 2 ' എന്നിവ 'രാഗിണി എംഎംഎസ്' ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രമാണ്. രണ്ടാം വരവും ഒരു സെക്സ്-ഹൊറർ വെബ് സീരീസിന്റെ രൂപത്തിലാണ്.
സണ്ണി ലിയോണി, ദിവ്യ അഗർവാൾ, വരുൺ സൂദ്, ആരതി ഖേത്രപാൽ, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് കഥാപാത്രങ്ങൾ.
20 കാരിയായ രാഗിണി ഷ്രോഫിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പെൺകുട്ടികളുടെ സംഘത്തോടൊപ്പം അവൾ ആസൂത്രിതമായ ഒരു യാത്ര പോകുന്നു. ശേഷം അവരുടെ ലോകം തലകീഴായി മറിഞ്ഞ സംഭവങ്ങളുടെ ഒരു പരമ്പര ഉണ്ടാവുന്നു. ഒരു പാരാ നോർമൽ വിദഗ്‌ധയുടെ വേഷത്തിൽ സണ്ണി പ്രത്യക്ഷപ്പെടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.