• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES RAHUL GANDHIS RECENT PHOTOGRAPH HAS A STARK RESEMBLANCE TO MOHANLAL CHARACTER IN

ലൂസിഫർ എഫക്ടോ? രാഹുൽ ഗാന്ധിയുടെ ഈ ചിത്രം കാണുന്നവർ ചോദിക്കുന്നതിതാണ്

Rahul Gandhi's recent photograph has a stark resemblance to Mohanlal character in Lucifer | ലൂസിഫറിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പ്രസിദ്ധമായ 'വാടാ' മുദ്രയുമായി നല്ല സാദൃശ്യമുണ്ട് രാഹുലിന്റെ ചിത്രത്തിനും

രാഹുൽ ഗാന്ധി, ലൂസിഫറിലെ മോഹൻലാൽ

രാഹുൽ ഗാന്ധി, ലൂസിഫറിലെ മോഹൻലാൽ

  • Share this:
    ഇതെന്താ നെടുമ്പള്ളി എഫ്ഫക്റ്റ് ആണോ? രാഹുൽ ഗാന്ധിയുടെ പുതിയ ചിത്രം കാണുന്നവർ ചോദിക്കുന്നതിതാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോയാണ് ഇങ്ങനെ ഒരു സാദൃശ്യത്തിന് വക നൽകിയത്. ലൂസിഫറിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പ്രസിദ്ധമായ 'വാടാ' മുദ്രയുമായി നല്ല സാദൃശ്യമുണ്ട് രാഹുലിന്റെ ചിത്രത്തിനും. കൂടാത്തതിന് കേരളത്തിൽ നിന്നും ലോക് സഭയിലേക്ക് ആദ്യമായി രാഹുൽ മത്സരിക്കുകയും കൂടി ചെയ്തു. പോരേ പൂരം. ഇനി അഥവാ രാഹുൽ സിനിമ കാണാൻ വഴിയില്ലെങ്കിലും പ്രചാരണത്തിനിടെ ലൂസിഫറിന്റെ പോസ്റ്റർ എങ്കിലും കാണാനുള്ള സാധ്യത ഉണ്ടാവുമല്ലോ. ഇതാണ് സംഗതി. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്ഡിലിൽ ഒരു ട്വീറ്റിനൊപ്പം ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

    150 കോടി കളക്ഷൻ നേടി പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായ ലൂസിഫർ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിന് ഇതിനോടകം തെലുങ്ക്, തമിഴ് പതിപ്പുകൾ ഇറങ്ങുകയും ചെയ്തു. മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്. 50 കോടി ക്ലബ്ബിൽ പേരുള്ള മലയാള സിനിമയിലെ നടനും, നിർമ്മാതാവും സംവിധായകനും എന്ന നേട്ടം പൃഥ്വിരാജിന് നേടിക്കൊടുക്കുക കൂടി ചെയ്തു ലൂസിഫർ.മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്.

    First published:
    )}