• HOME
  • »
  • NEWS
  • »
  • film
  • »
  • 'പ്രധാനമന്ത്രിക്കുശേഷം രജനികാന്ത്'; Man Vs Wild പുതിയ എപ്പിസോഡ് ഷൂട്ടിങിനായി സ്റ്റൈൽ മന്നൻ ബന്ദിപ്പുർ വനത്തിൽ

'പ്രധാനമന്ത്രിക്കുശേഷം രജനികാന്ത്'; Man Vs Wild പുതിയ എപ്പിസോഡ് ഷൂട്ടിങിനായി സ്റ്റൈൽ മന്നൻ ബന്ദിപ്പുർ വനത്തിൽ

ബന്ദിപ്പുർ വനത്തിൽ സുൽത്താൻ ബത്തേരി ഹൈവേയിലെ നോൺ ടൂറിസ്റ്റ് പ്രദേശങ്ങളിലായാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡിന്‍റെ ഷൂട്ടിങ്

rajani

rajani

  • Share this:
    ഡിസ്ക്കവറി ചാനലിലെ Man Vs Wild എന്ന സാഹസിക പരിപാടിയിൽ അതിഥിയായി സ്റ്റൈൽ മന്നൻ രജനികാന്ത് എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുശേഷം ബിയെർ ഗ്രിൽസിനൊപ്പം സാഹസിക പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ പ്രമുഖനാണ് രജനികാന്ത്. കർണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പുർ കടുവാ സങ്കേതത്തിലാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നത്. രജനികാന്തിനെ കൂടാതെ ബോളിവുഡ് താരം അക്ഷയ് കുമാറും പരിപാടിയിൽ ഉണ്ടെന്നാണ് വിവരം. ബന്ദിപ്പുർ വനത്തിൽ സുൽത്താൻ ബത്തേരി ഹൈവേയിലെ നോൺ ടൂറിസ്റ്റ് പ്രദേശങ്ങളിലായാണ് ഷൂട്ടിങ്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ചൊവ്വാഴ്ച ആറു മണിക്കൂർ ഷൂട്ടിങ് ഉണ്ടാകും.

    വിഖ്യാത ബ്രിട്ടീഷ് സർവൈവൽ എക്സ്പർട്ട് ബിയെർ ഗ്രിൽസ് അവതാരകനായി എത്തുന്ന പരിപാടി ചിത്രീകരിക്കുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കർണാടക വനംവകുപ്പ് നൽകിയിരുന്നു. പരിപാടിയുടെ ഷൂട്ടിങ്ങിനായി രണ്ടുദിവസത്തെ അനുമതിയാണ് മുംബൈയിലെ സെവന്‍റോറസ് എന്‍റർടെയ്ൻമെന്‍റിന് അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ഷൂട്ടിങ് അനുമതി നൽകിയിരിക്കുന്നത്.



    മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിയെർ ഗ്രിൽസിനൊപ്പം ഡിസ്ക്കവറി ചാനലിലെ Man Vs Wild എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. വന്യജീവി സംരക്ഷണത്തെയും കാലാവസ്ഥാ വ്യതിയാനത്തെയുംകുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുത്തതെന്ന് ബിയെർ ഗ്രിൽസ് എന്ന് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12നായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത Man Vs Wild എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.

    Man Vs Wild എന്ന പരിപാടിയിൽ രജനികാന്തിന് പുറമെ പ്രമുഖ വിദേശ താരങ്ങളും വിവിധ എപ്പിസോഡുകളിൽ എത്തുന്നുണ്ട്. ബ്രി ലാർസൻ, ജോയൽ മക്ഹാളെ, കാറ ഡെലെവിങ്നെ, റോബ് റിഗ്ഗിൾ, ആർമി ഹാമ്മർ, ഡേവ് ബോറ്റിസ്റ്റ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾ.
    Published by:Anuraj GR
    First published: