നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകൻ രാജേഷ് നായർ; 'വെഡിങ് ഇൻ വാഷിങ്ടൺ' അമേരിക്കയിൽ ചിത്രീകരിക്കും

  ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകൻ രാജേഷ് നായർ; 'വെഡിങ് ഇൻ വാഷിങ്ടൺ' അമേരിക്കയിൽ ചിത്രീകരിക്കും

  Rajesh Nair to direct Wedding in Washington, a big budget movie | '18 അവേഴ്സ്' എന്ന സിനിമയ്ക്ക് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകൻ രാജേഷ് നായർ

  വെഡിങ് ഇൻ വാഷിംഗ്‌ടൺ

  വെഡിങ് ഇൻ വാഷിംഗ്‌ടൺ

  • Share this:
   '18 അവേഴ്സ്' എന്ന സിനിമയ്ക്ക് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകൻ രാജേഷ് നായർ. 'വെഡിങ് ഇൻ വാഷിംഗ്‌ടൺ' എന്ന് പേരുള്ള ചിത്രം പ്രധാനമായും അമേരിക്കയിലാവും ചിത്രീകരിക്കുക. റൊമാന്റിക് കോമഡിയായാണ് സിനിമ ഇറങ്ങുന്നത്. രാജേഷ് നായരും സലിൽ ശങ്കരനും ചേർന്നാണ് നിർമ്മാണം. രചന: ശ്രീപാർവ്വതി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമ്പിളി മേനോൻ

   ജയസൂര്യ നായകനായ 'തൃശൂർ പൂരം' സംവിധാനം ചെയ്ത ശേഷമാണ് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് '18 അവേഴ്സ്' എന്ന ചിത്രം ഒരുക്കിയത്. നടിയും മോഡലുമായ ഇന്ദു തമ്പിയും പുതുമുഖങ്ങളുമാണ് ഇതിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം മനോരമ മാക്‌സിൽ റിലീസ് ചെയ്തു.

   'സാൾട്ട് മാങ്കോ ട്രീ', 'എസ്‌കേപ്പ് ഫ്രം ഉഗാണ്ട' തുടങ്ങിയവയാണ് രാജേഷ് നായർ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.   Also read: കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റിൽ സർപ്രൈസ് അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്

   കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷം ചെയ്യുന്ന 'ഒറ്റ്' സിനിമയുടെ ലൊക്കേഷനിൽ സർപ്രൈസ് അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. നായിക ഇഷാ റേബയുടെ ക്ഷണപ്രകാരമാണ് കശ്യപ് സെറ്റിലെത്തിയത്. ശേഷം ക്രൂ അംഗങ്ങളുടെ ഒപ്പം നിന്ന് ചിത്രമെടുത്ത ശേഷമാണ് അനുരാഗ് കശ്യപ് മടങ്ങിയത്.

   തമിഴിലെയും മലയാളത്തിലെയും റൊമാന്‍റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്. സോൾട്ട് ആൻ്റ് പെപ്പർ ലുക്കിലാണ് അരവിന്ദ് സ്വാമി ചിത്രത്തിൽ എത്തുന്നത്.

   'തീവണ്ടി' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോർട്ട്.

   ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടക്കും. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   ഇത് തന്റെ ആദ്യ തമിഴ് സിനിമയാണെന്നും എക്കാലത്തെയും ആകര്‍ഷകവും സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

   Summary: Director of Thrissur Pooram movie, Rajesh Nair has announced his next titled 'Wedding in Washington'
   Published by:user_57
   First published: