ജനതാ കർഫ്യുവിന് രജനികാന്തിന്റെയും കമൽ ഹാസന്റെയും പിന്തുണ

Rajinikanth and Kamal Haasan expresses solidarity to Janta Curfew on March 22 | രാജ്യം കോവിഡിന്റെ പിടിയിൽ നിന്നും മുക്തമാകാൻ കൂട്ടായ ശ്രമം വേണമെന്ന് രജനികാന്തും കമൽഹാസനും

News18 Malayalam | news18-malayalam
Updated: March 22, 2020, 9:51 AM IST
ജനതാ കർഫ്യുവിന് രജനികാന്തിന്റെയും കമൽ ഹാസന്റെയും പിന്തുണ
രജനികാന്ത്, കമൽ ഹാസൻ
  • Share this:
ജനത കർഫ്യുവിന് പിന്തുണയുമായി രജനികാന്തും കമൽ ഹാസനും. ഇരുവരും തങ്ങളുടെ ആരാധകരോടും പ്രേക്ഷകരോടും ജനങ്ങളോടും ജനതാ കർഫ്യു പാലിക്കണമെന്ന് സോഷ്യൽ മീഡിയ സന്ദേശങ്ങളിലൂടെ ആവശ്യപ്പെടുന്നു.

നടൻ രജിനികാന്തിന് പറയാനുള്ളത് രാജ്യം കോവിഡിന്റെ കനത്ത പിടിയിൽ അമരുന്നത്  നമ്മൾ ഒത്തുചേർന്നാൽ തടയാനാകുമെന്നാണ്. വീഡിയോ ചുവടെ:

 മക്കൾ നീതി മയ്യം പാർട്ടിയുടെ തലവൻ കൂടിയായ കമൽ ഹാസൻ വിവിധ ട്വീറ്റുകളിലൂടെ ജനത കർഫ്യുവിന്റെ ഭാഗമാകാൻ ആഹ്വനം ചെയ്യുകയാണ്. കർഫ്യു ഇല്ലാത്ത ദിവസങ്ങളിലും വീട്ടിൽ ഇരുന്ന് കൊറോണ വ്യാപനം തടയാനും കമൽ ആഹ്വനം ചെയ്യുന്നു. ഇത്രയും നാൾ സമയമില്ലെന്ന് കരുതി ചെയ്യാൻ പറ്റാതിരുന്നതും, മാറ്റി വച്ചതുമായുള്ള കാര്യങ്ങൾ ഇക്കാലയളവിൽ ചെയ്തു തീർക്കൂ എന്നും കമൽ ആവശ്യപ്പെടുന്നു.

ജനതാ കർഫ്യുവിന് വേണ്ടിയുള്ള സന്ദേശം ഇങ്ങനെ: "ജനതാ കർഫ്യൂവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ഞാൻ പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഈ അസാധാരണ സാഹചര്യത്തിൽ, നമ്മൾ അസാധാരണമായ നടപടികൾ കൈക്കൊള്ളണം. ഇത് നമുക്ക് സംഭവിച്ച ഒരു ദുരന്തമാണ്. ഐക്യത്തോടെ വീടിനകത്ത് താമസിക്കുന്നതിലൂടെ നമുക്ക് സുരക്ഷിതമായി തുടരാനാകും. മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ഇതിനെ പിന്തുണക്കാൻ ഞാൻ എന്റെ ആരാധകരോടും സുഹൃത്തുക്കളോടും നാട്ടുകാരോടും ആവശ്യപ്പെടുന്നു."

First published: March 21, 2020, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading