• HOME
  • »
  • NEWS
  • »
  • film
  • »
  • Baba movie | 20 വർഷത്തിനു ശേഷം രജനികാന്തിന്റെ 'ബാബ' റീമാസ്റ്റർ ചെയ്ത് റിലീസിന്

Baba movie | 20 വർഷത്തിനു ശേഷം രജനികാന്തിന്റെ 'ബാബ' റീമാസ്റ്റർ ചെയ്ത് റിലീസിന്

ബാബ ഒരു ബോക്സ് ഓഫീസ് പരാജയമാണെന്ന് തെളിയിച്ചെങ്കിലും ഒടുവിൽ രജനികാന്തിന്റെ ആരാധകർക്കിടയിൽ ജനപ്രിയ ചിത്രമായി മാറി

ബാബ

ബാബ

  • Last Updated :
  • Share this:
    2002ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ (Rajinikanth) ചിത്രമായ ബാബ (Baba) വീണ്ടും പ്രദർശനത്തിന് തയ്യാറാവുന്നു. പുതിയകാലത്തെ പ്രേക്ഷകർക്കായി ചിത്രം വീണ്ടും എഡിറ്റ് ചെയ്യുകയും ഡിജിറ്റലായി റീ-മാസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാട്ടുകൾ റീമിക്‌സ് ചെയ്‌ത് മോഡേൺ ഫീൽ നൽകിയിട്ടുണ്ട്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സൂപ്പർ നാച്ചുറൽ ആക്ഷൻ ത്രില്ലറാണ് 'ബാബ'. രജനികാന്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്. ബാബ ഒരു ബോക്സ് ഓഫീസ് പരാജയമാണെന്ന് തെളിയിച്ചെങ്കിലും ഒടുവിൽ രജനികാന്തിന്റെ ആരാധകർക്കിടയിൽ ജനപ്രിയ ചിത്രമായി മാറി.

    രജനികാന്തിന്റെ ബാബ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഉടൻ റിലീസ് ചെയ്യും. യുവാക്കളുമായി കൂടുതൽ അടുത്തുനിൽക്കാൻ ചിത്രം ഒരു പുതിയ കോണിൽ നിന്ന് വീണ്ടും എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

    റിലീസ് ഇങ്ങനെ: "തീർത്തും പുതിയ ആംഗിളിൽ നിന്ന് വീണ്ടും എഡിറ്റ് ചെയ്ത്, പുതിയ ലുക്കോടെ വീണ്ടും ഒരു പുതിയ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ് സിനിമ. മാത്രമല്ല, ഓരോ ഫ്രെയിമും കളർ ഗ്രേഡിംഗ് ഉപയോഗിച്ച് ഡിജിറ്റലായി മെച്ചപ്പെടുത്തിയിട്ടുണ്ട്."



    ജീവിതത്തെ മാറ്റിമറിച്ച അനുഭവമുള്ള ഒരു നിരീശ്വരവാദിയെ ചുറ്റിപ്പറ്റിയാണ് ബാബയുടെ കഥ. രജനീകാന്ത്, മനീഷ കൊയ്‌രാള, അംരീഷ് പുരി, ആശിഷ് വിദ്യാർത്ഥി എന്നിവർ ചേർന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങൾ അണിനിരത്തി. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് എ ആർ റഹ്മാനാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുകയും ബോക്സ് ഓഫീസ് പരാജയമായി മാറുകയും ചെയ്തു. ഇതിനെ തുടർന്ന് രജനികാന്ത് സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഒടുവിൽ അദ്ദേഹം ചന്ദ്രമുഖി (2005) എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി, അത് ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

    നിലവിൽ രജനികാന്ത് ജെയ്‌ലർ എന്ന സിനിമയുടെ തിരക്കിലാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം 2023 ഏപ്രിൽ മാസത്തിൽ റിലീസ് പ്രതീക്ഷിക്കുന്നു.

    Summary: Baba, starring Rajinikanth, is slated for a second release after the original print was enhanced. The 2002 movie bombed at the box office before becoming a great fan favourite. The lead actors in the movie were Manisha Koirala and Rajinikanth. A.R. Rahman, the musical maestro, composed the music for the songs. An official statement issued by the film's producers verified the new update. Release is expected in the theatres in Tamilnadu
    Published by:user_57
    First published: