• HOME
  • »
  • NEWS
  • »
  • film
  • »
  • Rajinikanth | 'ജെയ്‌ലർ' പണിതുടങ്ങി; രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

Rajinikanth | 'ജെയ്‌ലർ' പണിതുടങ്ങി; രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

Rajinikanth movie Jailer starts rolling from today | സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'ജെയ്‌ലർ' സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്

ജെയ്‌ലർ

ജെയ്‌ലർ

  • Last Updated :
  • Share this:
    സൂപ്പർസ്റ്റാർ രജനികാന്ത് (Rajinikanth) തന്റെ 169-ാമത് ചിത്രമായ ജെയ്‌ലറിന്റെ ചിത്രീകരണത്തിലാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സൺ പിക്ചേഴ്സ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. സിനിമയിൽ നിന്നുമുള്ള രജനികാന്തിന്റെ ലുക്കും ഒപ്പം തന്നെ പുറത്തുവന്നിട്ടുണ്ട്. നാല് നായികമാരുള്ള ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചനോ തമന്ന ഭാട്ടിയയോ നായികയായി എത്തുമെന്ന് റിപ്പോർട്ട് ഉണ്ട്. ശിവണ്ണ എന്നറിയപ്പെടുന്ന നടൻ ശിവരാജ്കുമാറും ചിത്രത്തിലുണ്ട്.

    സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'ജെയ്‌ലർ' സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്. നെൽസൺ ദിലീപ്കുമാറുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം 'ജെയ്‌ലർ' 2023 വേനൽക്കാലത്ത് തിയേറ്ററുകളിൽ റിലീസ് ചെയ്യും.



    ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2022 ജൂണിൽ പുറത്തിറങ്ങി, ഇപ്പോൾ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐശ്വര്യ റായ് ബച്ചൻ, ശിവകാർത്തികേയൻ, പ്രിയങ്ക അരുൾ മോഹൻ, രമ്യാ കൃഷ്ണൻ, യോഗി ബാബു എന്നിവർ ചിത്രത്തിനായി ചർച്ചകൾ നടത്തിവരികയാണെന്നാണ് വിവരം.

    Summary: Rajinikanth has started shooting for his next movie 'Jailer', which marks his 169th project. Having four heroines on board, names of Aishwarya Rai Bachchan and Tamannaah Bhatia are being heard. The film is directed by Nelson Dileepkumar for Sun Pictures  
    Published by:user_57
    First published: