രജനിയുടെ പൊങ്കൽ, പേട്ട ടീസർ ഇതാ

news18india
Updated: December 28, 2018, 11:06 AM IST
രജനിയുടെ പൊങ്കൽ, പേട്ട ടീസർ ഇതാ
  • News18 India
  • Last Updated: December 28, 2018, 11:06 AM IST
  • Share this:
'20 പേരെ അയച്ചു, എല്ലാത്തിനെയും അടിച്ചൊതുക്കി. ആരാണവൻ? പേര് കാളി. വേറെ ഡീറ്റൈൽ ഒന്നും അറിയില്ല.' കാളിയുടെ ആട്ടം തുടങ്ങുകയാണ്. മാസ്സ് പാട്ടിനേക്കാളും മരണ മാസമായി 2.0യ്ക്ക് ശേഷം രജനികാന്ത് നായകനാവുന്ന തമിഴ് ചിത്രം പേട്ടയുടെ ടീസർ പുറത്തിറങ്ങി. പ്രധാന താരങ്ങൾ എല്ലാവരെയും അവതരിപ്പിക്കുന്നതാണ് ടീസർ. കേവലം രണ്ടര മിനിട്ടു നീളുന്ന ടീസർ കാണാൻ ആരാധകർ യൂട്യൂബിൽ ഇടിച്ചു കയറുകയാണ്.

രജനിയുടെ ആക്ഷൻ ചിത്രമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട. 1980-90കളെ ഓർമ്മിപ്പിക്കും വിധം ഒരു ഗ്യാങ്സ്റ്റർ വേഷത്തിലാവും രജനി സ്‌ക്രീനിൽ എത്തുക എന്നാണ് നിഗമനം. ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച്‌ അണിയറയിൽ നിന്നും അധികം വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ജനുവരി 10ാണ് റിലീസ് തിയ്യതി.കലാനിധി മാരനാണ് നിർമ്മാണം. രജിനിക്കൊപ്പം വിജയ് സേതുപതി, സിമ്രാൻ, തൃഷ, എം.ശശികുമാർ, നവാസുദ്ദിൻ സിദ്ദിഖി, ബോബി സിംഹ, ജെ. മഹേന്ദ്രൻ, ഗുരു സോമസുന്ദരം തുടങ്ങിയവരുമുണ്ട്. വിജയ്-കാർത്തിക് സുബ്ബരാജ് സംഘത്തിന്റെ രണ്ടാമത് ചിത്രമാണ് പേട്ട. നവാസുദ്ദിൻ സിദ്ദിഖി ആദ്യമായി തമിഴിലെത്തുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളി താരം മാളവിക മോഹനൻ വേഷമിടുന്നുണ്ടെന്നതും വാർത്തയായിരുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌നാണ്. സുരേഷ് സെൽവരാജനാണ് പ്രൊഡക്ഷൻ ഡിസൈനർ.

First published: December 28, 2018, 10:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading