• HOME
  • »
  • NEWS
  • »
  • film
  • »
  • Rajinikanth | മകളുടെ ചിത്രത്തിൽ രജനികാന്ത് അതിഥി വേഷം ചെയ്യും

Rajinikanth | മകളുടെ ചിത്രത്തിൽ രജനികാന്ത് അതിഥി വേഷം ചെയ്യും

രജനികാന്ത് ഒരു പ്രത്യേക അതിഥി വേഷത്തിൽ എത്തും എന്നാണ് വിവരം

ലാൽ സലാം

ലാൽ സലാം

  • Share this:
സൂപ്പർസ്റ്റാർ രജനികാന്ത് (Rajinikanth) എപ്പോഴും തന്റെ മക്കൾ ചെയ്യുന്ന ചിത്രങ്ങളിൽ പങ്കുചേരാറുണ്ട്. സൗന്ദര്യ രജനികാന്തിന്റെ ആനിമേഷൻ ചിത്രമായ കൊച്ചടിയാനും ഐശ്വര്യയുടെ നിർമ്മാണ സംരംഭമായ കാലയിലും അദ്ദേഹം അഭിനയിച്ചു . ഇനി 'ലാൽ സലാം' എന്ന പേരിൽ മകൾ ഐശ്വര്യ ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹം അതിഥിവേഷം ചെയ്യും. ഐശ്വര്യ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തും അഭിനയിക്കുന്നു, രജനികാന്ത് ഒരു പ്രത്യേക അതിഥി വേഷത്തിൽ എത്തും എന്നാണ് വിവരം.



അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് വിഷ്ണു വിശാലും വിക്രാന്തും. ട്വിറ്ററിൽ വാർത്ത പങ്കുവെച്ചുകൊണ്ട് വിഷ്ണു തന്റെ സന്തോഷം പങ്കിട്ടു.



“എന്റെ സ്വപ്നത്തിൽ പോലും ഇത് സാധ്യമാണെന്ന് ഞാൻ കരുതിയിരുന്നില്ല" എന്ന് വിക്രാന്ത് ട്വീറ്റ് ചെയ്തു.



കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന ക്രിക്കറ്റ് ഹെൽമെറ്റുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും ലാൽ സലാം ഒരു കായിക ചിത്രമാണെന്ന സൂചന ലഭിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം. രണ്ട് വമ്പൻ സിനിമകൾക്കായി ഈ പ്രൊഡക്ഷൻ ഹൗസ് രജനികാന്തുമായി കൈകോർത്തതായി പറയപ്പെടുന്നു. ലാൽ സലാം ഇതിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല. ലാൽ സലാമിന് എ.ആർ. റഹ്മാൻ സംഗീതം നൽകുന്നു. ചിത്രം 2023ൽ പുറത്തിറങ്ങും.

നിലവിൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രജനികാന്ത്. രമ്യാ കൃഷ്ണൻ, ശിവരാജ് കുമാർ, വസന്ത് രവി, വിനായകൻ, യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
Published by:user_57
First published: