• HOME
  • »
  • NEWS
  • »
  • film
  • »
  • രജനി ചിത്രം ദർബാർ ഫസ്റ്റ് ലുക് ഇറങ്ങി; നായകനൊപ്പം നയൻതാരയും

രജനി ചിത്രം ദർബാർ ഫസ്റ്റ് ലുക് ഇറങ്ങി; നായകനൊപ്പം നയൻതാരയും

Rajinikanth Thalaivar 167 first look | ചന്ദ്രമുഖി, കുസേലൻ, ശിവാജി ചിത്രങ്ങൾക്ക് ശേഷം രജനിയുടെ നായികയായി നയൻതാര എത്തുകയാണ്

രജനികാന്ത്, നയൻ‌താര

രജനികാന്ത്, നയൻ‌താര

  • Share this:
    ബെൽറ്റ്, ഷൂസ്, തൊപ്പി, കൈവിലങ്ങ്, തോക്ക് -- രജനികാന്ത് ചിത്രം തലൈവർ 167 അഥവാ ദർബാറിന്റെ ഫസ്റ്റ് ലുക് ഇത്രയും സൂചനകൾ നൽകുന്നു. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. നായകനൊപ്പമുള്ള സംവിധായകന്റെ ആദ്യ ചിത്രമാണിത്. ചന്ദ്രമുഖി, കുസേലൻ, ശിവാജി ചിത്രങ്ങൾക്ക് ശേഷം രജനിയുടെ നായികയായി നയൻതാര എത്തുകയാണ്. സംഗീതം അനിരുദ്ധ് രവിചന്ദർ. മൂൺട്രു മുഗം, പാണ്ഡിയൻ, കൊടി പറക്കുത് ചിത്രങ്ങൾക്ക് ശേഷം രജനി പോലീസ് വേഷം അണിയും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

    രജനികാന്തിന്റെ ഫസ്റ്റ് ലുക്


    ഏപ്രിൽ 10ന് ഷൂട്ടിംഗ് ആരംഭിക്കും. 2020 പൊങ്കൽ ദിനത്തിൽ റിലീസ് പ്രതീക്ഷിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് തലൈവർ 167 ന്റെ ചിത്രങ്ങൾ ലീക് ആയിരുന്നു. അടുത്തിടെ ചെന്നൈ സ്റ്റുഡിയോയിൽ നടന്ന ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ആണിതെന്നു പറയപ്പെടുന്നു. ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്ന കോസ്റ്യൂം ഡിസൈനറുടെ ചിത്രവും വൈറൽ ആയി മാറിയിരുന്നു.

    ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് രജനിയെ ഉദ്ധരിച്ചുള്ള ഔദ്യോഗിക വൃത്തങ്ങൾ ആരാധകർക്കായി പ്രസ്താവന ഇറക്കിയിരുന്നു. ഈ വർഷം പൊങ്കൽ ചിത്രമായെത്തിയ രജനിയുടെ പേട്ട വൻ വിജയമായിരുന്നു.

    First published: