സ്റ്റാൻഡ് അപ്പ്; രണ്ട് മികച്ച നടിമാരുമായി ഒരു മികച്ച സംവിധായിക

Rajisha Vijayan, Nimisha Sajayan and Vidhu Vincent unite for Stand-Up movie | മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ രജിഷ വിജയനും നിമിഷ സജയനും, ഒപ്പം മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ട വിധു വിൻസെന്റും

News18 Malayalam | news18-malayalam
Updated: December 3, 2019, 5:16 PM IST
സ്റ്റാൻഡ് അപ്പ്; രണ്ട് മികച്ച നടിമാരുമായി ഒരു മികച്ച സംവിധായിക
സ്റ്റാൻഡ് അപ്പിൽ നിമിഷയും രജിഷയും
  • Share this:
ഈ വാരം തിയേറ്ററുകളിലെത്തുന്ന മലയാള ചിത്രം 'സ്റ്റാൻഡ് അപ്പ്' പ്രതിഭാ സംഗമത്തിനുള്ള വേദി കൂടിയാണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ രജിഷ വിജയനും നിമിഷ സജയനും നായികാ വേഷം അലങ്കരിക്കുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്. സംവിധാനം ചെയ്യുന്നതാകട്ടെ മികച്ച സംവിധായികക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വിധു വിൻസെന്റ്. ചർച്ചാ വിഷയമായ മാൻഹോൾ എന്ന സിനിമയ്ക്കു ശേഷം വിധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്.

വിധു വിന്‍സന്റിന്റെ രണ്ടാമത്തെ ചിത്രമാണിത്. സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ കീര്‍ത്തി മറിയ തോമസായി നിമിഷ എത്തുന്ന ചിത്രമാണ്.ആന്റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉമേഷ് ഓമനക്കുട്ടനാണ് തിരക്കഥ. ഛായാഗ്രഹണം ടോബിന്‍ തോമസ്. രംഗനാഥ് രവിയാണ് ശബ്ദസംവിധാനം. ബിലു പദ്മിനി ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും ചെയ്യുന്നു. അര്‍ജുന്‍ അശോകന്‍, പുതുമുഖം വെങ്കിടേശ്, സീമ, സജിത മഠത്തില്‍, സേതു ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

First published: December 3, 2019, 5:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading