'ഖോ ഖോ' (Kho Kho) എന്ന ചിത്രത്തിനുശേഷം രാഹുൽ റിജി നായർ (Rahul Riji Nair) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കീടം' (Keedam movie) എന്ന സിനിമയുടെ ഒഫിഷ്യൽ ടീസർ ടൊവിനോ തോമസ് ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. രജിഷ വിജയൻ (Rajisha Vijayan), ശ്രീനിവാസൻ (Sreenivasan) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയ് ബാബു, രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മന്മഥൻ, മഹേഷ് എം. നായർ എന്നിവരാണ് മറ്റ് താരങ്ങൾ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് ധരൻ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ് ചെയുന്ന കീടം ഒരു ത്രില്ലർ ചിത്രം ആണ്.
രജിഷയുടെ കഥാപാത്രമായ രാധിക സ്വന്തം സ്റ്റാർട്ടപ്പ് സംരംഭത്തിൽ സൈബർ സെക്യൂരിറ്റി പ്രൊഫഷണലായി പ്രവർത്തിക്കുന്നു. ശ്രീനിവാസൻ അച്ഛനായ ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അദ്ദേഹം വളരെക്കാലത്തിന് ശേഷം ഒരു മുഴുനീള വേഷത്തിൽ അഭിനയിക്കുന്നു. മറിമായം ഫെയിം മണികണ്ഠൻ പട്ടാമ്പിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിജയ് ബാബു പോലീസ് ഓഫീസറായി വേഷമിടും.
പൂർണമായും കൊച്ചിയിലാണ് ഷൂട്ട് ചെയ്തത്. ഏകദേശം മൂന്നാഴ്ചത്തെ രാത്രി ഷെഡ്യൂൾ ഉണ്ടായിരുന്നു. വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള രംഗങ്ങൾ എല്ലാം ഔട്ട്ഡോറിലാണ് ചിത്രീകരിച്ചത്.
വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ.എസ്. എന്നിവർ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി. പിള്ളയാണ്. സംഗീതം- സിദ്ധാർത്ഥ പ്രദീപ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ - അപ്പു എൻ. ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ് - വിഷ്ണു പി.സി., സൗണ്ട് ഡിസൈൻ - സന്ദീപ് കുരിശേരി, വരികൾ - വിനായക് ശശികുമാർ, കളറിസ്റ്റ് - ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ - ജെ.പി. മണക്കാട്, കല, സംവിധാനം - സതീഷ് നെല്ലായ, വസ്ത്രാലങ്കാരം -മെർലിൻ, മേക്കപ്പ് - രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് - ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടർ- ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി - സുജിത് പണിക്കാം, ഡിസൈൻ - മമ്മിജോ, പ്രോമോ സ്റ്റിൽസ് - സെറീൻ ബാബു, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Summary: Teaser drops for Rajisha Vijayan movie 'Keedam', touted to be a thriller after her sports drama Kho Kho. The film is supposedly a revenge thriller where the actor can be seen donning the role of a cyber security expert. After a long time, Sreenivasan plays a full-length role in the film
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.