• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രജിഷ വിജയന്റെ ഫൈനൽസ് ഓണത്തിനെത്തും

Rajisha Vijayan-starring Finals slated for Onam release | മോഹൻലാലിൻറെ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന', നിവിൻ പോളി-നയൻ‌താര ചിത്രം 'ലവ്, ആക്ഷൻ, ഡ്രാമ' തുടങ്ങിയ സിനിമകൾക്കൊപ്പമാണ് രജിഷ ഫൈനൽസുമായി എത്തുന്നത്

news18india
Updated: July 12, 2019, 5:45 PM IST
രജിഷ വിജയന്റെ ഫൈനൽസ് ഓണത്തിനെത്തും
ഫൈനൽസിൽ രജിഷ
news18india
Updated: July 12, 2019, 5:45 PM IST
ജൂണിന്‌ ശേഷം രജിഷ വിജയൻ നായികയാവുന്ന ചിത്രം ഫൈനൽസ് ഓണ ചിത്രമായി തിയേറ്ററുകളിലെത്തും. മോഹൻലാലിൻറെ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന', നിവിൻ പോളി-നയൻ‌താര ചിത്രം 'ലവ്, ആക്ഷൻ, ഡ്രാമ' തുടങ്ങിയ സിനിമകൾക്കൊപ്പമാണ് രജിഷ ഫൈനൽസുമായി എത്തുന്നത്. ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയാണ് ഈ കഥാപാത്രം. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. സംവിധാനം പി.ആർ. അരുൺ. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. സംഗീതം കൈലാസ് മേനോൻ. ഈ ചിത്രത്തിൽ നടി പ്രിയ വാര്യർ ഒരു ഗാനമാലപിക്കുന്നുണ്ട്.



ഏപ്രിൽ 24ന് ഷൂട്ടിങ്ങിനിടെ രജിഷക്ക് വീണു പരിക്കേറ്റിരുന്നു. തുടർന്ന് മൂന്നു ദിവസത്തെ വിശ്രമം വേണ്ടി വന്നു. കട്ടപ്പന നിർമൽ സിറ്റിയിൽ സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. പരിക്ക് സാരമല്ലാത്തതിനാൽ രജിഷക്ക് വീണ്ടും സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു. നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

First published: July 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...