2020ലെ ടോക്കിയോ ഒളിംപിക്സിൽ മലയാളിയുടെ അഭിമാനമാവാനുള്ള പോക്കാണ് ആലീസിന്റേത്. അതും ഫൈനൽസ് തന്നെ ലക്ഷ്യം. ഗാലറിയിൽ പ്രേക്ഷകർ കട്ടക്ക് കൂടെയുണ്ടാവണം. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ജൂൺ എന്ന സ്ത്രീ-കേന്ദ്രീകൃത ചിത്രത്തിന് ശേഷം രജിഷ വിജയൻ നായികയായി എത്തുന്ന ചിത്രമാണ് ഫൈനൽസ്.
വളരെ വ്യത്യസ്ത കഥാപാത്രവുമായാണ് രജിഷയുടെ വരവ്. ആലിസ് ഒരു സൈക്ലിംഗ് താരമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടി. ഗോദക്ക് ശേഷം ഒരു സ്ത്രീ കഥാപാത്രത്തിൽ ഊന്നിയ മലയാളത്തിലെ മറ്റൊരു സ്പോർട്സ് ചിത്രമാകുമിത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. സംവിധാനം പി.ആർ. അരുൺ. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. കൈലാസ് മേനോൻ സംഗീതം.
നീണ്ട ഇടവേളയ്ക്കു വിരാമമിട്ട് തിരിച്ചു വന്ന രജിഷ, ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥ അവതരിപ്പിച്ച ചിത്രമാണ് ജൂൺ. ഇതിലെ ജൂൺ സാറ ജോയ് എന്ന കേന്ദ്രകഥാപാത്രം രജിഷയാണ്. തന്മയത്വത്തോടെയുള്ള അവതരണം കൊണ്ട് പ്രശംസ പിടിച്ച് പറ്റിയ വേഷമാണിത്. ആദ്യ ചിത്രം അനുരാഗ കരിക്കിൻവെള്ളത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് രജിഷ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.