രജിഷയെ പൊട്ടിക്കരയിപ്പിച്ച മേക്കോവർ വീഡിയോ

news18india
Updated: December 14, 2018, 7:06 PM IST
രജിഷയെ പൊട്ടിക്കരയിപ്പിച്ച മേക്കോവർ വീഡിയോ
  • News18 India
  • Last Updated: December 14, 2018, 7:06 PM IST IST
  • Share this:
ഇത് മേക്കോവറുകളുടെ കാലം. രൂപത്തിലും ഭാവത്തിലും താരങ്ങൾ അടി മുടി മാറുകയാണ്. ഏറ്റവും ഒടുവിലായി ഇവരുടെ കൂട്ടത്തിൽ ചേരുകയാണ് രജിഷ വിജയൻ. ഒരിടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രമായ ജൂണിനു വേണ്ടിയാണ് ഞെട്ടിപ്പിക്കുന്ന മാറ്റവുമായി രജിഷ വരുന്നത്. ചിത്രത്തിന്റെ അണിയറക്കാർ തന്നെ പുറത്തു വിട്ട വീഡിയോയിലാണ് മേക്കോവർ വിവരിക്കുന്നത്. ഇതിൽ ശ്രദ്ധേയം കഥാപാത്രത്തിനായി തന്റെ നീളൻ മുടി മുറിച്ചു ചെറുതാക്കിയെന്നതാണ്. മറ്റുള്ളവരോട് തനിക്കതിൽ ദുഖമില്ലെന്നു പറയുമ്പോഴും, ഹെയർ കട്ടിങ് കഴിഞ്ഞു രജിഷ പൊട്ടിക്കരയാറാണ് പതിവെന്ന് വിഡിയോയിൽ പറയുന്നു. പല ഘട്ടങ്ങളിലായാണ് രജിഷ പുതിയ ലൂക്കിനായി തയ്യാറെടുത്തത്.കായികാധ്വാനവും കൂടുതലായിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും കഠിന വ്യായാമ മുറകൾ പരിശീലിക്കുകയും ചെയ്യുന്ന രംഗങ്ങൾ വിഡിയോയിലുണ്ട്. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വിജയ് ബാബുവാണ്. ജോർജേട്ടൻസ് പൂരത്തിന് ശേഷം രജിഷ ഒരു ചിത്രത്തിൽ വേഷമിടുന്നത് ഇപ്പോഴാണ്.

ജോജു ജോർജിന്റെ മകളുടെ വേഷമാണ് രജിഷക്ക്. നായികാ പ്രാധാന്യമുള്ള വേഷമാണിത്. ഒരു കൊച്ചു പെൺകുട്ടിയും അവളുടെ കൂട്ടുകാരും കുടുംബവും ലോകവും ചേരുന്നൊരു കഥ. ഇതിന്റെ ഗ്രാഫിക് പോസ്റ്റർ ഈ വർഷം ജൂൺ മാസത്തിലായിരുന്നു പുറത്തു വിട്ടത്. ജൂണിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത് അടുത്ത വർഷം ഫെബ്രുവരിയിലാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍