വിവാഹം കഴിഞ്ഞുവെന്ന വാർത്ത കുറച്ചു നാൾ മറച്ചു പിടിച്ച ശേഷമാണ് രാഖി സാവന്ത് സ്ഥിരീകരിച്ചത്. ബിസിനസ്സുകാരനായ റിതേഷ് ആണ് വരൻ എന്നും വെളിപ്പെടുത്തി. എന്നാൽ സ്വന്തം ചിത്രങ്ങളല്ലാതെ, ഭർത്താവുമൊന്നിച്ചുള്ളതോ അല്ലെങ്കിൽ ഭർത്താവിന്റേതോ ആയ ചിത്രം രാഖി പുറത്തു വിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഭർത്താവിന്റെ മുഖം വെളിപ്പെടുത്താൻ രാഖി തയാറായിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ഇട്ട ശേഷമാണ് രാഖി ഭർത്താവിന്റെ മുഖം വെളിപ്പെടുത്തുന്നത്. പക്ഷെ ഒരു നിബന്ധന. അതാരെന്നു കണ്ടു പിടിക്കുന്ന ജോലി പ്രേക്ഷകർക്കാണ്. ഒന്പത് ചിത്രങ്ങൾ നൽകി അതിൽ നിന്നും ആരാവും രാഖിയുടെ ഭർത്താവെന്നു കൃത്യമായി കണ്ടു പിടിക്കണം!
സിന്ദൂരവും മെഹന്ദിയും അണിഞ്ഞുള്ള രാഖിയുടെ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിൽ എത്തിയ ശേഷമാണ് ഇവർ വിവാഹിതയാണോ എന്ന സംശയം ആരാധകർക്കുണ്ടായത്. എന്നാൽ അത് വെറും ഫോട്ടോഷൂട്ട് ആണെന്ന് പറഞ്ഞു തള്ളിയ രാഖി, പിന്നീട് വിവാഹം കഴിഞ്ഞെന്ന വാർത്ത സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ തീർത്തും നാടകീയമായി രാഖി തന്റെ കുഞ്ഞിന്റെ അമ്മയാവാൻ പോകുന്നു എന്ന ആരോപണവുമായി യൂട്യൂബ് താരം ദീപക് കലാൽ രംഗത്തെത്തി. 2018 അവസാനത്തോടെ ദീപക്കുമായുള്ള വിവാഹം ഉണ്ടാവും എന്ന് രാഖിയും ദീപകും ഇൻസ്റ്റാഗ്രാമിൽ വിവാഹ ക്ഷണക്കത്തുൾപ്പെടെ പോസ്റ്റ് ചെയ്ത് ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നടന്നിരുന്നില്ല. ശേഷം ഒരു ഇൻസ്റ്റാഗ്രാം വീഡിയോ വഴിയാണ് ദീപക് ആരോപണം ഉന്നയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actress, Bollywood film, Rakhi Sawant, Rakhi Sawant wedding