പവർ സ്റ്റാർ രാം ചരൺ (Ram Charan) RC 15 എന്ന ചിത്രത്തിൻ്റെ പുതിയ വിശേഷങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. രാം ചരൺ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ദിൽ രാജുവാണ് നിർമ്മിച്ചിരിക്കുന്നത്.
ന്യൂസിലൻഡിലേക്ക് മനോഹരമായ ലൊക്കേഷനുകളിൽ പ്രധാന രംഗങ്ങളും ഗാന ചിത്രീകരണവും ചെയ്യാൻ ടീം പോയിരുന്നു. ഈ ഷെഡ്യൂൾ പൂർത്തിയായ വേളയിൽ ചില ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.
സെറ്റിൽ നിന്ന് തന്റെയും ടീമിന്റെയും അൾട്രാ സ്റ്റൈലിഷ് ഫോട്ടോകളും അദ്ദേഹം പങ്കുവെയ്ക്കുന്നു. ന്യൂസീലൻഡിൽ ചിത്രീകരിച്ച ഗാനത്തിൻ്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. സഹതാരത്തെയും ഛായാഗ്രഹകനെയുമെല്ലാം പ്രശംസിക്കുന്നുണ്ട് കുറിപ്പിൽ.
View this post on Instagram
15 കോടിയോളം രൂപ ഈ ഗാനത്തിനായി നിർമാതാക്കൾ ചിലവാക്കിയെന്നാണ് റിപ്പോർട്ട്. 2023-ൽ, മാസ്റ്റർ ഫിലിം മേക്കർ ഫ്രെയിംസിൻ്റെ ബാനറിൽ സംഗീതജ്ഞൻ തമൻ എസിൻ്റെ സംഗീതവും തിയേറ്ററുകളെ ഇളക്കിമറിക്കും.
രാം ചരൺ ആരാധകർ ആവേശത്തിമിർപ്പിലാണ്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. RC15 ൽ ജയറാം, ശ്രീകാന്ത്, അഞ്ജലി, സുനിൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.ആർ.ഒ.- ആതിര ദിൽജിത്ത്.
Summary: Ram Charan has finished filming a song sequence for his upcoming movie, RC15, estimated to cost 15 crores. This segment was filmed in New Zealand for the most part. The film’s director is Dil Raju
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.