• HOME
  • »
  • NEWS
  • »
  • film
  • »
  • Ramesh Pisharody | ഉച്ചയൂണിനു ലെമൺ ടീ ചോദിച്ച രമേശ് പിഷാരടിയും, ബാലയും കണ്ടുമുട്ടിയപ്പോൾ

Ramesh Pisharody | ഉച്ചയൂണിനു ലെമൺ ടീ ചോദിച്ച രമേശ് പിഷാരടിയും, ബാലയും കണ്ടുമുട്ടിയപ്പോൾ

രമേശ് പിഷാരടിയും, ബാലയും, സംവിധായകൻ അനൂപ് പന്തളവും കണ്ടുമുട്ടിയപ്പോൾ

  • Share this:
ലെമൺ ടീ കുടിക്കാനല്ല, ഉച്ചയൂണിനായി ഒത്തുചേർന്നവരാണിവർ. പുതിയ ചിത്രം 'ഷെഫീക്കിന്റെ സന്തോഷത്തിന്' മുന്നോടിയായി നടൻ ബാലയും (actor Bala) രമേശ് പിഷാരടിയും (Ramesh Pisharody) സംവിധായകൻ അനൂപ് പന്തളവും ഒത്തുകൂടി. ഒത്തുകൂടലിന്റെ സന്തോഷം പങ്കിട്ടു കൊണ്ട് പിഷാരടി ഇൻസ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തി.

'ഷെഫീക്കിന്റെ സന്തോഷം 25 നു തീയേറ്ററുകളിൽ എത്തുന്നു.. സംവിധായകൻ @actoranup_ അനൂപും, നടൻ ബാലയുമായി @actorbala ഉച്ചയൂണിന് ഒത്തുകൂടി.. നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് ആശംസകളറിയിച്ചു.. വളരെ പ്രിയപ്പെട്ട ഉണ്ണി മുകുന്ദന്റെ ഷെഫീക്ക് വിജയിക്കട്ടെ', പിഷാരടി കുറിച്ചു.

മേപ്പടിയാനു (Meppadiyan) ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. നായകനും ഉണ്ണി തന്നെയാണ്.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന 'ഷെഫീക്കിന്‍റെ സന്തോഷം' സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു.

മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.




Summary: Actor Bala hosted Ramesh Pisharody and director Anoop Pandalam for lunch prior to the debut of the new film Shefeekinte Santhosham. This is where the famous 'lemon tea' line got surfaced. In addition to financing 'Shefeekkinte Santhosham,' Unni Mukudan plays the principal role. Female leads include Divya Pillai and Athmiya Rajan. The movie will be released on November 25
Published by:user_57
First published: