• HOME
  • »
  • NEWS
  • »
  • film
  • »
  • തന്റേതല്ലാത്ത കാരണത്താൽ തന്റെ പേരിൽ ആരോ തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട്; രമേശ് പിഷാരടി പോസ്റ്റ് ചെയ്യുന്നു

തന്റേതല്ലാത്ത കാരണത്താൽ തന്റെ പേരിൽ ആരോ തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട്; രമേശ് പിഷാരടി പോസ്റ്റ് ചെയ്യുന്നു

Ramesh Pisharody exposes a fake account doing the rounds on Instagram | ഈ അക്കൗണ്ട് എന്റേതല്ല, എന്റെ അക്കൗണ്ട് ഇങ്ങനെ അല്ല എന്ന് ഇതിലും മനോഹരമായി പിഷാരടിയെ കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും പറയാൻ സാധിക്കും എന്ന് തോന്നുന്നില്ല

  • Share this:
    ഈ അക്കൗണ്ട് എന്റേതല്ല, എന്റെ അക്കൗണ്ട് ഇങ്ങനെ അല്ല എന്ന് ഇതിലും മനോഹരമായി പിഷാരടിയെ കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും പറയാൻ സാധിക്കും എന്ന് തോന്നുന്നില്ല. രമേശ് പിഷാരടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ ആരോ തുടങ്ങിയ വ്യാജ അക്കൗണ്ട് എന്ന് മാത്രമല്ല, പിഷാരടിയുടെ സുഹൃത്തുക്കളുമായി ഈ അക്കൗണ്ടിൽ നിന്നും സംവദിക്കാറുമുണ്ട്. ഒരു സ്ക്രീന്ഷോട് സഹിതം പിഷാരടി അതിവിടെ പോസ്റ്റ് ചെയ്യുന്നു. ശേഷം ക്യാപ്ഷൻ ഇങ്ങനെ: ഞാനും ആയി ഒരു ബന്ധവും ഇല്ല. ഇത് തുടങ്ങിയത് ആരായാലും എന്നെക്കാൾ അധികാരത്തോടെ എന്റെ സുഹൃത്തുക്കളോട് സംസാരിക്കുന്നുണ്ട്.




    രണ്ടാമത് സംവിധാന സംരംഭം ഗാനഗന്ധർവന്റെ മുന്നൊരുക്കത്തിലാണ് പിഷാരടി.മമ്മൂട്ടിയാണ് നായകൻ. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു ചിത്രത്തിന്റെ അനൗൺസ്‌മെന്റ്. സിനിമാ തിയേറ്ററുകൾ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണത്തത്തയുടെ ഫേസ്ബുക് വീഡിയോ പുറത്തിറക്കി ഒരു വർഷം തികഞ്ഞപ്പോഴാണ് അടുത്ത ചിത്രവുമായി സംവിധായകനെത്തുന്നത്. ആദ്യ ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്മാർ. വർണ്ണ തത്തകളെ വളർത്തുന്ന വ്യക്തിയായി വളരെ വ്യത്യസ്ത വേഷത്തിൽ ജയറാം എത്തിയ ചിത്രമായിരുന്നു ഇത്. പിഷാരടിയും ഒപ്പം ഹരി പി. നായരും ചേർന്നാണ് പുതിയ പടത്തിന്റെ തിരക്കഥയൊരുക്കുന്നത്. സംഗീതം ദീപക് ദേവ്.

    First published: