• HOME
  • »
  • NEWS
  • »
  • film
  • »
  • സ്വന്തമായി ട്രോളാൻ ആരുടേം സഹായം വേണ്ടാത്ത 'സൈക്കോ' പിഷാരടി

സ്വന്തമായി ട്രോളാൻ ആരുടേം സഹായം വേണ്ടാത്ത 'സൈക്കോ' പിഷാരടി

Ramesh Pisharody self-troll | കാർ ഓടിക്കുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും സീറ്റ് ബെൽറ്റ് ഇടുന്ന ആളാണ് പിഷാരടി

  • Share this:
    സീറ്റ് ബെൽറ്റ് ധരിക്കുന്നത് നല്ല കാര്യമല്ലേ? അതിനുത്തമ ഉദാഹരണമാണ് രമേശ് പിഷാരടി. കാർ ഓടിക്കുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും സീറ്റ് ബെൽറ്റ് ഇടുന്ന ആളാണ് പിഷാരടി! അങ്ങനെ നടന്നു പോകുമ്പോ 'സീറ്റ് ബെൽറ്റ്' ഇട്ട പിഷാരടിയാണിത്.
    ആരെങ്കിലും ട്രോളിയാൽ അതെടുത്തു പേജിൽ ഇട്ടു ആഘോഷിക്കുന്ന ട്രെൻഡ് ലേശം പഴഞ്ചനായെന്നു ബോധ്യം വന്നത് കൊണ്ടാകണം സെൽഫ് ട്രോളിൽ പുത്തൻ പരീക്ഷണവുമായി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട രമേശ് പിഷാരടി എത്തുന്നത്ത്. പിഷാരടി ആദ്യം തന്നെ തന്നെ ട്രോളി. അതെടുത്തു ട്രോളന്മാർ ട്രോളി. ആ ട്രോള് പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്ത് താരമാവുകയാണ് പിഷാരടി.




    രണ്ടാമത് സംവിധാന സംരംഭം ഗാനഗന്ധർവന്റെ മുന്നൊരുക്കത്തിലാണ് പിഷാരടി.മമ്മൂട്ടിയാണ് നായകൻ. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു ചിത്രത്തിന്റെ അനൗൺസ്‌മെന്റ്. സിനിമാ തിയേറ്ററുകൾ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണത്തത്തയുടെ ഫേസ്ബുക് വീഡിയോ പുറത്തിറക്കി ഒരു വർഷം തികഞ്ഞപ്പോഴാണ് അടുത്ത ചിത്രവുമായി സംവിധായകനെത്തുന്നത്. ആദ്യ ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്മാർ. വർണ്ണ തത്തകളെ വളർത്തുന്ന വ്യക്തിയായി വളരെ വ്യത്യസ്ത വേഷത്തിൽ ജയറാം എത്തിയ ചിത്രമായിരുന്നു ഇത്. പിഷാരടിയും ഒപ്പം ഹരി പി. നായരും ചേർന്നാണ് പുതിയ പടത്തിന്റെ തിരക്കഥയൊരുക്കുന്നത്.

    First published: