HOME » NEWS » Film » MOVIES RAMESH PISHARODY SHARES A GRAPHICAL IMAGE OF VIKRAMAN AND MUTHU FEATURING SHAMMI THILAKAN AND HIMSELF

Ramesh Pisharody | ഷമ്മി തിലകൻ വിക്രമൻ, രമേഷ് പിഷാരടി മുത്തു; പുതിയ 'പടത്തിലെ' കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പിഷാരടി

Ramesh Pisharody shares a graphical image of Vikraman and Muthu featuring Shammi Thilakan and himself | പുതിയ 'പടം' പരിചയപ്പെടുത്തി പിഷാരടി

News18 Malayalam | news18-malayalam
Updated: January 30, 2021, 3:42 PM IST
Ramesh Pisharody | ഷമ്മി തിലകൻ വിക്രമൻ, രമേഷ് പിഷാരടി മുത്തു; പുതിയ 'പടത്തിലെ' കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പിഷാരടി
രമേഷ് പിഷാരടിയുടെ പോസ്റ്റ്
  • Share this:
1984 ഓഗസ്റ്റിലാണ് ആദ്യമായി കുട്ടികളുടെ മാസികയായ ബാലരമയിൽ മായാവി എന്ന പംക്‌തിയും മായാജാലക്കാരനായ മായാവി എന്ന കഥാപാത്രവും കുട്ടികളുടെ കൂട്ടുകാരനായി എത്തുന്നത്. തുടക്കകാലം മുതൽ തന്നെ പോപ്പുലർ കഥാപാത്രങ്ങളായ മായാവിക്കും, കുട്ടൂസനും, ഡാകിനിക്കും, രാജൂനും, രാധക്കും ഒപ്പം ലുട്ടാപ്പിയും കൂടി.

ഇവർക്ക് മാത്രമല്ല, പുട്ടാലു അമ്മാവനും, വിക്രമനും, മുത്തുവിനും, ലൊട്ടുലൊടുക്കിനും, ഗുൽഗുലുമാലിനും സഹായ സഹകരണങ്ങൾ നൽകുന്നതിലും ലുട്ടാപ്പി മുൻനിരയിൽ ഉണ്ടായിരുന്നു. പിന്നീട് കളിക്കുടുക്കയിൽ, ലുട്ടാപ്പിക്കായി പ്രത്യേക പംക്തിയും തുറന്നു.

അല്ല, ഇതെന്താ മായാവിയുടെ കഥയാണോ പറഞ്ഞു വരുന്നത് എന്ന് ചിന്തിച്ചെങ്കിൽ ഏതാണ്ട് ഒരു മായാവി കഥ തന്നെയാണ് എന്നും പറയാം.

ഇവിടെ ഉള്ളതും രണ്ടു മായാവി കഥാപാത്രങ്ങളാണ്; വിക്രമനും മുത്തുവും. വിക്രമനായി ഷമ്മി തിലകനും മുത്തുവായി രമേഷ് പിഷാരടിയുമാണ് ഈ ചിത്രത്തിൽ. പിഷാരടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രമാണിത്.

ഇതാണ് പിഷാരടിയുടെ പുതിയ 'പടം'. പക്ഷെ ഇത് ഭാവനയിൽ വിരിഞ്ഞ ഒരു ക്രിയേറ്റീവ് പടമാണ്, സിനിമയല്ല. പിഷാരടി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത ചിത്രമാണ്.

ബാങ്ക് കൊള്ളയാണ് വിക്രമന്റെയും മുത്തുവിന്റെയും പണി. വിക്രമന്റെ സന്തത സഹചാരിയാണ് മുത്തു. ഇവർക്ക് വേണ്ട സാങ്കേതിക സഹായം നൽകലാണ് ശാസ്ത്രജ്ഞർ ആയ ലൊട്ടുലൊടുക്കിന്റെയും ഗുൽഗുലുമാലിന്റെയും പണി.




ഇതിനിടെ വർഷങ്ങൾക്ക് ശേഷം ഡിങ്കിനി എന്ന കഥാപാത്രം കൂടി മായാവിയിലെത്തി. കുട്ടൂസനെ സപ്പോർട്ട് ചെയ്യാൻ ലുട്ടാപ്പിയുള്ളപ്പോൾ, ഡാകിനിയുടെ സൈഡ് നിൽക്കാനായിരുന്നു ഡിങ്കിനിയുടെ വരവ്. മാത്രമല്ല, ഒരു പുതിയ കഥാപാത്രം മായാവിയിൽ അവതരിച്ചിട്ട് ഏതാണ്ട് 15 കൊല്ലത്തോളം ആയതിന്റെ പരിഹാരം കൂടിയായാണ് ഡിങ്കിനി 2019ൽ വന്നുചേർന്നത്.

നടനും സംവിധായകനുമായ പിഷാരടിയുടെ രണ്ടു ചിത്രങ്ങൾ അടുത്ത് തന്നെ റിലീസ് കാത്തിരിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'മോഹൻകുമാർ ഫാൻസ്'‌, മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്' തുടങ്ങിയ സിനിമകളാണ് പിഷാരടിയുടേതായി ഒരുങ്ങുന്നത്.

ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം പിഷാരടി പുതിയ ഒരു റിയാലിറ്റി ഷോയുടെ ജഡ്ജുമാരിൽ ഒരാളായി എത്തുകയാണ്. ദമ്പതികൾ പങ്കെടുക്കുന്ന ഷോയിൽ രഞ്ജിനി ഹരിദാസ് ആണ് അവതാരക.

രണ്ടു സിനിമകൾ ഇതിനോടകം പിഷാരടി സംവിധാനം ചെയ്തിരുന്നു. പുതിയ രണ്ടു ചിത്രങ്ങളും ഈ നായകന്മാരുടെ ഒപ്പം എന്നതും പ്രത്യേകതയാണ്.



പഞ്ചവർണ്ണത്തത്ത, ഗാനഗന്ധർവൻ തുടങ്ങിയ സിനിമകളാണ് രമേഷ് പിഷാരടി സംവിധാനം ചെയ്തത്. പഞ്ചവർണ്ണത്തത്തയിൽ കുഞ്ചാക്കോ ബോബനും ജയറാമുമായിരുന്നു നായകന്മാർ, ഗാനഗന്ധർവനിൽ മമ്മൂട്ടിയും. 2018, 2019 വര്ഷങ്ങളിലാണ് പിഷാരടി സംവിധാനം ചെയ്ത സിനിമകൾ തിയേറ്ററിലെത്തിയത്.

2019ൽ പുറത്തിറങ്ങിയ മധുര രാജ, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിൽ പിഷാരടിക്ക് ശ്രദ്ധേയമായ റോളുകളുണ്ടായിരുന്നു. 'അമർ, അക്ബർ, അന്തോണി' എന്ന സിനിമയിൽ പിഷാരടി അവതരിപ്പിച്ച നല്ലവനായ ഉണ്ണി എന്ന കഥാപാത്രം ട്രോളുകളിലെ സ്ഥിരം താരമാണ്. പല സന്ദർഭങ്ങളിലായി ഈ കഥാപാത്രത്തിന്റെ മീമുകൾ പുറത്തിറങ്ങിയിട്ടുണ്ട്.
Published by: user_57
First published: January 30, 2021, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories