പുത്തൻ പ്രഖ്യാപനങ്ങൾ ഒന്നിടവിടാതെ വന്നു മൂടുകയാണിന്ന്. ചലച്ചിത്ര മേഖല പ്രത്യേകിച്ചും. എല്ലാം പുതുതാകുന്ന വേളയിൽ കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു നോക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ രമേശ് പിഷാരടി. 2018 എന്ന വർഷം ജീവിതത്തിൽ പലതും സമ്മാനിച്ചെങ്കിൽ അത് മികച്ചതാക്കാൻ ഒപ്പം നിന്ന പേക്ഷകരോട് നന്ദി പറയുകയാണ് പിഷാരടി തൻ്റെ സമൂഹ മാധ്യമ കുറിപ്പിലൂടെ. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.
അത്താഴം വിളമ്പി മമ്മുക്കയുടെ പുതുവത്സരാശംസ
"2018...തിരിഞ്ഞു നോക്കുമ്പോൾ .... 1. ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങി വിഷുവിന് 'പഞ്ചവർണതത്ത' റിലീസ് ആയി ; 75 ദിവസം തിയറ്ററുകളിൽ പ്രദർശന വിജയം നേടി.ആദ്യമായ് രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ നിർമാണം മണിയൻ പിള്ള രാജു മുതൽ ....യേശുദാസ്,എംജി ശ്രീകുമാർ,ശങ്കർമഹാദേവൻ,എം ജയചന്ദ്രൻ ,ഔസേപ്പച്ചൻ ,ജയറാം , ചാക്കോച്ചൻ .. അങ്ങനെ..ഒരു പാടു പ്രതിഭകളോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചു.... 2. അഞ്ചു വർഷം വിജയകരമായി അവതരിപ്പിച്ചു പോന്ന 'ബഡായി ബംഗ്ലാവ് ' അവസാനിച്ചു.. 3. കഴിഞ്ഞ 19 വർഷങ്ങളിൽ ഏറ്റവും കുറവ് സ്റ്റേജ് ഷോകൾ ചെയ്ത വർഷം....... 4......സർവോപരി ..2019ൽ മമ്മൂക്ക നായകൻ ആയി ഞാൻ സംവിധാനം ചെയ്യുന്ന 'ഗാനഗന്ധർവൻ ' അന്നൗൻസ് ചെയ്തു.... എന്റെ തൊഴിൽ ; അഥവാ കലാ ജീവിതം നിങ്ങൾ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു... അതിനാൽ നിങ്ങളുമായി ഈ കാര്യങ്ങൾ പങ്കു വെക്കണം എന്നു തോന്നി...കാരണം നേട്ടങ്ങൾ ഓരോന്നും നിങ്ങളുടെ ദാനം ആണ്.. നന്ദി വ്യക്തി പരമായതും; പ്രത്യക്ഷമായും പരോക്ഷമായും എന്നെ ബാധിച്ചതും എനിക്ക് സാധിച്ചതും ആയ കാര്യങ്ങൾ ഒരു പാടുണ്ടെങ്കിലും...അത് എഴുതി വിലയേറിയ സമയം കളയുന്നില്ല.... വ്യക്തിപരമായും തൊഴിൽ പരമായും.എന്നെ നവീകരിക്കാൻ ഉള്ള ശ്രമം ഞാൻ ആത്മാർത്ഥമായി തുടരും .... ഒപ്പം ഉണ്ടാവണം.. 2019 ൽ ഒന്നിച്ചു മുന്നേറാം..... പുതുവത്സര ആശംസകളോടെ രമേഷ് പിഷാരടി....
ഗാനഗന്ധർവന്റെ ഷൂട്ടിങ് ഈ വർഷം ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.