രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. നിർമ്മിക്കുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.
വർഗീസ് ഡേവിഡ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ- കെ.ആർ. മിഥുൻ. സംഗീതം- കെ.ആർ. രാഹുൽ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- അമൽ ചന്ദ്രൻ. സംഘട്ടനം- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആകാശ് രാംകുമാർ, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, ഡിസൈൻസ്- റിത്വിക് ശശികുമാർ, ആരാച്ചാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- റിയാസ് പട്ടാമ്പി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്.
Also read: മമ്മൂട്ടിയുടെ ഓണം ദുബായിൽ; രണ്ടുവർഷത്തിന് ശേഷം താരം ആദ്യമായി വിദേശത്തേക്ക്
രണ്ടു വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും വിദേശത്തേക്ക്. ദുബായിലേക്ക് തിരിക്കാനായി വിമാനത്തിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ദുബായിൽ ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനും യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ സ്വീകരിക്കാനുമാണ് മമ്മൂട്ടിയുടെ യാത്ര. കലാരംഗത്തെ സംഭാവനകൾ മാനിച്ചാണ് മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുന്നത്.
നേരത്തെ അഭിനയ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയതിന് ആദരിക്കാനുള്ള സർക്കാർ തീരുമാനം അറിയിച്ച് വിളിച്ച മന്ത്രിയോട് മമ്മൂട്ടി സംസാരിച്ച കാര്യങ്ങളും പുറത്തുകൊണ്ടുവന്നത് ബാദുഷ ആയിരുന്നു. ജനങ്ങളുടെ പണം മുടക്കിയുള്ള ആദരം തനിക്ക് വേണ്ടെന്നാണ് മന്ത്രി സജി ചെറിയാനോട് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ; മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ആദ്യമായി
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും യൂഎഇ ഗോള്‍ഡന്‍ വിസ നല്കി. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. പത്ത് വര്‍ഷം കാലവധിയുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വിസ. അടുത്ത ദിവസം ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.
അതേസമയം മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ '12th മാന്‍' ആയിരുന്നു അവസാനമായി പ്രഖ്യാപിച്ചത്.
Summary: Ramesh Pisharody to play the lead role in No Way Out. The movie got underway in Ernakulam on August 20. The actor had directed three movies alreadyഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.