ഭാര്യ ശോഭക്ക് തമാശ ഇഷ്ടപ്പെടുന്നത് കൊണ്ട് വാഴ തോട്ടത്തിൽ വിളിച്ചു വരുത്തി വളരെ കഷ്ടപ്പെട്ട് ശോഭയോട് തമാശ പറയുന്ന തളത്തിൽ ദിനേശന്റെ ആ പ്രശസ്ത ഡയലോഗ് മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല. അത് ആവർത്തിക്കുകയാണ് രമേശ് പിഷാരടി. പക്ഷെ ട്വിസ്റ്റുണ്ട്. ഹോട്ടൽ എന്ന് കരുതി പിഷാരടി കയറിയത് ഹോട്ടലിൽ തന്നെയാണ്. പിന്നെ എന്ത് സംഭവിച്ചു? 'ഹോട്ടലാണെന്നു കരുതി ഹോട്ടലിൽ തന്നെ കയറിയ ഞാൻ "എന്തുണ്ട്" അപ്പോൾ കടക്കാരൻ "ഈസ്റ്ററാണ് ഒന്നുമില്ല" ശോഭ ചിരിക്കുന്നില്ലേ?' പോസ്റ്റ് പിഷാരടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഉണ്ട്.
രണ്ടാമത് സംവിധാന സംരംഭം ഗാനഗന്ധർവന്റെ മുന്നൊരുക്കത്തിലാണ് പിഷാരടി.മമ്മൂട്ടിയാണ് നായകൻ. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു ചിത്രത്തിന്റെ അനൗൺസ്‌മെന്റ്. സിനിമാ തിയേറ്ററുകൾ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണത്തത്തയുടെ ഫേസ്ബുക് വീഡിയോ പുറത്തിറക്കി ഒരു വർഷം തികഞ്ഞപ്പോഴാണ് അടുത്ത ചിത്രവുമായി സംവിധായകനെത്തുന്നത്.
ആദ്യ ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്മാർ. വർണ്ണതത്തകളെ വളർത്തുന്ന വ്യക്തിയായി വളരെ വ്യത്യസ്ത വേഷത്തിൽ ജയറാം എത്തിയ ചിത്രമായിരുന്നു ഇത്. പിഷാരടിയും ഒപ്പം ഹരി പി. നായരും ചേർന്നാണ് പുതിയ പടത്തിന്റെ തിരക്കഥയൊരുക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.