• HOME
  • »
  • NEWS
  • »
  • film
  • »
  • മാളവിക ജയറാമിന്റെ പേജിൽ നിലയ്ക്കാതെ സൈബർ സദാചാര ആക്രമണം

മാളവിക ജയറാമിന്റെ പേജിൽ നിലയ്ക്കാതെ സൈബർ സദാചാര ആക്രമണം

Rampant cyber attack against Malavika Jayaram on her social media page | ജയറാം-പാർവതി ദമ്പതികളുടെ പുത്രി മാളവികയുടെ വസ്ത്രധാരണത്തെ ചൊല്ലി സൈബർ സദാചാര ഗുണ്ടായിസം

മാളവികയും അമ്മ പാർവതിയും

മാളവികയും അമ്മ പാർവതിയും

  • Share this:
    കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ, മോഡലിംഗ് രംഗത്തേക്ക് നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകൾ മാളവിക ജയറാം ചുവടു വച്ചിട്ട്. ട്രഡിഷനലും മോഡേണുമായ വസ്ത്രങ്ങൾ ധരിക്കുന്ന പ്രകൃതക്കാരിയാണ് മാളവിക എന്നാണ് താരപുത്രിയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അത് തന്നെയാകാം മാളവിക മോഡലിംഗ് രംഗം തിരഞ്ഞെടുക്കാനുള്ള കാരണവും.

    എന്നാൽ മാളവിക എന്ത് ധരിക്കുന്നു എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെ ചട്ടം കെട്ടാൻ ഒരുകൂട്ടർ സൈബർ ലോകത്തെത്തിക്കഴിഞ്ഞു. കടുത്ത സൈബർ ആക്രമണമാണ് മാളവികയുടെ ചിത്രത്തിന് നേരെ ഇവർ നടത്തുന്നത്. നിലയ്ക്കാതെ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്ഷം അമ്മക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുന്ന മാളവികയുടെ ചിത്രമാണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയുടുത്ത അമ്മക്കൊപ്പം മോഡേൺ വസ്ത്രത്തിലാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്.

    എന്നാൽ ചിലരെങ്കിലും മാളവികയുടെ പക്ഷം ചേർന്ന് സൈബർ ആക്രമണകാരികൾക്കുള്ള മറുപടി കൊടുക്കുന്നുമുണ്ട്.



     




    View this post on Instagram




     

    Since 1996 ♥️


    A post shared by Chakki (@malavika.jayaram) on






    First published: