• HOME
  • »
  • NEWS
  • »
  • film
  • »
  • ബാഹുബലിയിലെ സിക്സ് പാക്ക് ഭല്ലാദേവനിതെന്തു പറ്റി? അത്ഭുതത്തോടെ ആരാധകർ

ബാഹുബലിയിലെ സിക്സ് പാക്ക് ഭല്ലാദേവനിതെന്തു പറ്റി? അത്ഭുതത്തോടെ ആരാധകർ

Rana Daggubati's amazing weight loss | റാണ കിഡ്‌നി മാറ്റിവയ്ക്കൽ നടത്തിയിരുന്നു എന്ന സ്ഥിരീകരിക്കാത്ത വാർത്തയും ആശങ്കക്ക് ഇട നൽകിയിട്ടുണ്ട്

  • Share this:
    സിക്സ് പാക്ക് വില്ലനായി ബാഹുബലിയിൽ നിറഞ്ഞു നിന്ന ഭല്ലാദേവനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റാണ ദഗുബട്ടിയാണ്. നെഗറ്റീവ് കഥാപാത്രം ആണെങ്കിലും ആരോഗ്യ ദൃഢഗാത്രനായ റാണക്കും ആരാധകർ ഏറെയായിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി റാണ ദഗുബട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട ആരാധകർക്ക് അത്ഭുതമാണ്.

    ഒരു പ്രൊമോഷണൽ പോസ്റ്റിലാണ് റാണയുടെ പുതിയ രൂപം കണ്ടു പ്രേക്ഷകർ ഞെട്ടിയത്. ഭയങ്കരമായി ശരീര ഭാരം കുറച്ച റാണക്ക് ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നാണ് അവരുടെ ആശങ്ക. റാണ കിഡ്‌നി മാറ്റിവയ്ക്കൽ നടത്തിയിരുന്നു എന്ന സ്ഥിരീകരിക്കാത്ത വാർത്ത കുറേ നാളായി പ്രചരിച്ചിരുന്നു.

    Read: 'ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു': സായ് കുമാർ

    നീളൻ താടിയുമായി ചിരിക്കുന്ന മുഖത്തോടെയാണ് മെലിഞ്ഞുണങ്ങിയ റാണ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

    എന്നാൽ ഈ ലുക് പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണെന്നാണ് റിപ്പോർട്ട്. പ്രേമത്തിലൂടെ മലയാളികൾക്ക് പരിചിതയായ സായ് പല്ലവി നായികയാവുന്ന 'വിരാട പർവ്വം 1992'ൽ നായകനാണ് റാണ. ചിത്രത്തിനായി റാണ 100 കിലോ കുറച്ചെന്നാണ് വാർത്ത. ജൂൺ മാഷാറിലായിരുന്നു ചിത്രീകരണത്തിന്റെ തുടക്കം.




    First published: